ADVERTISEMENT

നീലേശ്വരം ∙ മലയോര റോഡിന്റെ പ്രവേശന മാർഗമായ നീലേശ്വരം എടത്തോട് റോഡ് വികസനത്തിന്റെ ഭാഗമായി നീലേശ്വരം മേൽപാലം മുതൽ റോഡ് വീതി കൂട്ടുന്നതിനായി സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായതോടെ ഈ ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിത്തുടങ്ങി. നീലേശ്വരം മേൽപാലമിറങ്ങി കോൺവന്റ് ജംക്‌ഷൻ റോഡിലേക്കുള്ള ഭാഗത്തെ കെട്ടിടങ്ങളാണു പൊളിച്ചു തുടങ്ങിയത്.

പതിറ്റാണ്ടുകളായി നീലേശ്വരം നഗരത്തിലേക്കു മലയോര റോഡിൽ നിന്നുള്ള പ്രവേശന മാർഗമായി നഗരവാസികളുടെ മനസിൽ പതിഞ്ഞ കെട്ടിടങ്ങളാണു പൊളിച്ചു മാറ്റുന്നത്. റോഡ് വികസനത്തിനായി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുത്ത ഭൂമി അടുത്തിടെ കലക്ടർ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനു കൈമാറിയിരുന്നു. പേരോൽ വില്ലേജിലെ 127 ഭൂവുടമകളിൽനിന്ന് 2 ഏക്കർ 23 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. ഇതിലെ കെട്ടിടങ്ങളാണു പൊളിച്ചു തുടങ്ങിയത്.

ഭൂമി ഏറ്റെടുക്കുന്നതിന് 11.90 കോടി രൂപയാണു നഷ്ടപരിഹാരമായി കൈമാറിയത്. നീലേശ്വരം മേൽപാലമിറങ്ങി കോൺവന്റ് ജംക്‌ഷൻ വഴി പേരോൽ വള്ളിക്കുന്ന് വരെ നീളുന്ന ഭാഗങ്ങൾ ഇടുങ്ങിയതാണ്. മലയോര മേഖലയിലേക്കുള്ള ബസ് സർവീസുകളും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ പ്രതിദിനം ചെറുതും വലുതുമായ ആയിരക്കണക്കിനു വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കടന്നു പോകുന്ന വഴിയുമാണിത്.  ഈ ഭാഗത്തെ കെട്ടിടങ്ങളിൽ ചിലതു കാലപ്പഴക്കത്താൽ അപകടനിലയിലായവയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com