ADVERTISEMENT

മൊഗ്രാൽ∙കൊപ്പളം ജുമാമസ്ജിദ് റോഡ് അടച്ചതിനു പിന്നാലെ, മൊഗ്രാൽ മീലാദ് നഗറിലും പാളം കുറുകെ കടക്കുന്നത് റെയിൽവേ തടഞ്ഞു.  ഇതു തീരദേശത്തെ നാങ്കി കടപ്പുറം, ഗാന്ധിനഗർ എസ്‌സി കോളനി എന്നിവിടങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികളുടെ സ്കൂൾ, മദ്രസ പഠനത്തെ സാരമായി ബാധിക്കുമെന്നു പരാതി ഉയർന്നു.മീലാദ് നഗറിൽ റെയിൽ പാളം കുറുകെ കടക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് കൊണ്ടുള്ള ചവിട്ടുപടികൾ പൊളിച്ചുമാറ്റിയാണ് റെയിൽവേ ജീവനക്കാർ വഴി തടഞ്ഞത്. 

കൊപ്പളം ജുമാ മസ്ജിദ് റോഡ് വഴി അടച്ചപ്പോൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ഇടപെടലുകൾ നടത്താത്തതാണു മൊഗ്രാലിലെ മുഴുവൻ റെയിൽവേ വഴികളും അടച്ചിടാൻ ഇടയാക്കിയതെന്നു പറയുന്നു.   മംഗളൂരു - കോഴിക്കോട് ഭാഗത്തേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കുന്ന കാര്യം റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കെയാണ് റെയിൽ പാളങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന നടപടി റെയിൽവേ അധികൃതർ ഊർജിതമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com