ADVERTISEMENT

രാജപുരം∙പനത്തടി പ‍ഞ്ചായത്തിലെ താന്നിക്കാൽ, മാട്ടക്കുന്ന് പ്രദേശങ്ങളിലെ ജനവാസ കേന്ദ്രത്തിനരികില്‍ കാട്ടാനയിറങ്ങി. കോളനിയിലെ വീടുകൾക്ക് 20 മീറ്റർ അകലെയുള്ള കൃഷി സ്ഥലത്താണ് ആനയിറങ്ങിയത്. വാഴ, തെങ്ങ്, കാപ്പി കൃഷികൾ നശിപ്പിച്ചു. മരുതോം ഫോറസ്റ്റ് സെക്‌ഷനിൽ പെട്ട താന്നിക്കാൽ, മാട്ടക്കുന്ന് കോളനിയിൽ 56 കുടുംബങ്ങളാണുള്ളത്.

വനാതിർത്തിയോട് ചേർന്നാണ് കോളനിവാസികളുടെ കൃഷി സ്ഥലം ഇവിടെ അടിയന്തരമായി സോളര്‍ വേലി സ്ഥാപിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം റാണിപുരത്ത് കാട്ടാനയിറങ്ങിയതിനെ തുടര്‍ന്ന് കലക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ വാർഡംഗം എൻ.വിൻസന്റ് വന്യമൃഗശല്യം അനുഭവിക്കുന്ന കോളനിവാസികളുടെ ദുരിതം സംബന്ധിച്ച് നിവേദനം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com