ADVERTISEMENT

മൊഗ്രാൽപുത്തൂർ ∙ റോഡിന്റെ നിർമാണ പ്രവൃത്തി തുടങ്ങാത്തതിൽ പ്രതിഷേധിച്ച്  സമരസമിതി പ്രവർത്തകർ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ച് താഴിട്ടുപൂട്ടി പ്രതിഷേധിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഉൾപ്പെടെ 16 പേരെ പൊലീസ് അറസ്റ്റുചെയ്തു. മയിൽപ്പാറ–മജൽ റോഡ് പ്രവൃത്തി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ പ‍ഞ്ചായത്ത് ഓഫിസ് മുറി താഴിട്ടുപൂട്ടുകയും റോഡ് ഉപരോധിക്കുകയും ചെയ്തത്. 10 വർഷത്തിലേറെ തകർന്നു കിടക്കുന്ന റോഡ് നന്നാക്കണമെന്നു ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. 

കഴിഞ്ഞയാഴ്ച നടത്തിയ റോഡ് ഉപരോധത്തിനിടെ ജനപ്രതിനിധികളുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ 25നുള്ളിൽ പ്രവൃത്തി തുടങ്ങാമെന്നു കരാറുകാരൻ അറിയിച്ചിരുന്നു. എന്നാൽ അട് നടപ്പായില്ല. സ്ഥിരസമിതി അധ്യക്ഷ പ്രമീള മജൽ, കെ.വിശ്വനാഥൻ, അബ്ദുൽറഹ്മാൻ, കെ.ഖദീജ, കെ.എം.അബ്ദുൽ റിയാസ്, എം.ഗിരിഷ്, എം.സെലിൻ, വി.ഗംഗ, ബി.മിനി, എ.ശൈലജ, കെ.എൻ.ശോഭിത, ഇ.എം.ജുബൈരിയ, ഷെമീമ, അബ്ദുൽറഹ്മാൻ, സുശീല എന്നിവർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com