ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ലയിൽ വന മേഖലയിലെ റോഡുകളിലൂടെയുള്ള രാത്രികാല യാത്രയിൽ ജാഗ്രതാ നിർദേശം നൽകി വനംവകുപ്പ്. വനമേഖലയിലെ പ്രധാന റോഡുകളിൽ രാത്രി പലപ്പോളും വന്യമൃഗങ്ങൾ റോഡ് മുറിച്ചു കടക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ വനംവകുപ്പ് മേധാവി കെ.അഷ്റഫ് അറിയിച്ചത്. ജില്ലയിലെ റോഡ് മുറിച്ചു കടക്കുന്ന കാട്ടാന എന്ന പേരിൽ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ പകർത്തിയ വിഡിയോ പ്രചരിച്ചിരുന്നു. കർണാടക അതിർത്തി ഭാഗങ്ങളിലെ വന മേഖലയിൽ പലപ്പോളും വന്യജീവികൾ റോഡ് മുറിച്ചുകടക്കാറുണ്ട്. വേനൽക്കാലമായതിനാൽ വന മേഖലയിൽ പലയിടത്തും ജല ദൗർലഭ്യമുണ്ട്. കാടിനുള്ളിൽ തടയണകൾ, ചെറുകുളങ്ങൾ തുടങ്ങിയവ  വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. എങ്കിലും വന്യമൃഗങ്ങൾ വെള്ളംതേടി സഞ്ചരിക്കുന്ന സമയമാണിത്. പലപ്പോളും ജനവാസ മേഖലകളിലെ റോഡുകൾ മുറിച്ചു കടക്കാനും സാധ്യതയുണ്ട്. 

ചെർക്കള – ജാൽസൂർ അന്തർസംസ്ഥാന പാതയിൽ കാട്ടാന, കാട്ടുപോത്ത് എന്നിവയെ റോഡരികിൽ കാണാറുണ്ട്.മുളിയാർ മേഖലയിൽ കാട്ടുപോത്തിന്റെ സാന്നിധ്യവുമുണ്ട്.   വനമേഖലയിലെ റോഡുകളിൽ 30 കിലോമീറ്റർ വേഗ നിയന്ത്രണം പാലിക്കണമെന്നും അടിയന്തര സാഹചര്യത്തിൽ വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമിനെ(ആർആർടി) ബന്ധപ്പെടണമെന്നും (85476 02583) വനം അധികൃതർ അറിയിച്ചു.

വനമേഖലയിലെ പ്രധാന റോഡുകൾ
ചെർക്കള – ജാൽസൂർ പാതയിൽ കൊട്ട്യാടി മുതൽ പഞ്ചിക്കൽ വരെ
ദേലംപാടി – ബെള്ളിപ്പാടി 
പരപ്പ : ദേലംപാടി 
പള്ളഞ്ചി –പാണ്ടി 
അഡൂർ – പുലിപ്പറമ്പ് – ബന്തടുക്ക aഅർത്യ – പടുപ്പ് – പാണ്ടി 
പൂവടുക്ക – കടുമന 
ബോവിക്കാനം – എരിഞ്ഞിപ്പുഴ 
പാണത്തൂർ – കല്ലപ്പള്ളി 
മരുതോംതട്ട് – ചെറുപുഴ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com