ഹരിത ജയിലിൽ ഹരിത ഇന്ത്യ

Mail This Article
കാഞ്ഞങ്ങാട്∙ ഹരിത ജയിലിൽ ഹരിത ഇന്ത്യ ഒരുക്കി ജയിൽ അന്തേവാസികൾ. ഹൊസ്ദുർഗ് ജില്ലാ ജയിലിൽ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നിർമിച്ച പൂച്ചട്ടികൾ ഉപയോഗിച്ച് 30 ഓളം അന്തേവാസികളാണ് ഇന്ത്യയുടെ ഭൂപട മാതൃക മനോഹരമായി ഒരുക്കിയത്. വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടാണ് ചെടിച്ചട്ടികളുടെ നിർമാണത്തിന് പരിശീലനം നൽകിയത്. 500 ഓളം ചെടിച്ചട്ടികൾ നിർമിച്ച് അതിൽ വിവിധയിനം പച്ചക്കറികൾ നട്ടിട്ടുണ്ട്. സ്പെഷൽ കോർട്ട് ജഡ്ജ് പി.എം.സുരേഷ് പരിശീലന സർട്ടിഫിക്കറ്റുകൾ കൈമാറി.
ഉത്തരമേഖല റീജനൽ വെൽഫെയർ ഓഫിസർ കെ.ശിവ പ്രസാദ് അധ്യക്ഷത വഹിച്ചു. വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.പി.ഗോപി ഡയറക്ടർ, ജില്ലാ ജയിൽ സൂപ്രണ്ട് കെ.വേണു, ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ബാലക്കൃഷണൻ, കാഞ്ഞങ്ങാട് കൃഷി ഓഫിസർ കെ.മുരളീധരൻ, ഡിഎൽഎസ്എ പ്രതിനിധി പി.വി.മോഹനൻ, കെജെഎസ്ഒഎ മേഖല കമ്മിറ്റി അംഗം യു.ജയാനന്ദൻ, അസിസ്റ്റന്റ് സൂപ്രണ്ട് കെ.ജി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.