ADVERTISEMENT

സുള്ള്യ ∙ നാടിനെ പച്ചപ്പ് അണിയിക്കാൻ വനം വകുപ്പ് ഈ വർഷം വളർത്തിയത് 2.03 ലക്ഷം വൃക്ഷത്തൈകൾ. വനം വകുപ്പിന്റെ സുബ്രഹ്മണ്യ സബ് ഡിവിഷനു കീഴിലെ സുള്ള്യ, സുബ്രഹ്മണ്യ, പഞ്ച റേഞ്ചുകളിലെ വൃക്ഷത്തൈ വളർത്തൽ കേന്ദ്രങ്ങളിലാണു തൈകൾ വളർത്തിയത്. വനത്തിൽ നടാനും കർഷകർക്ക് വിതരണം ചെയ്യാനാണ് ഈ തൈകൾ. 

സുള്ള്യ റേഞ്ചിൽ വനമേഖലയിൽ 55,000 തൈകൾ വളർത്തി. 35,000 തൈകൾ വനമേഖലയിൽ നടും. 20,000 വൃക്ഷത്തൈകൾ കർഷകർക്കു വിതരണം ചെയ്യും. പഞ്ച റേഞ്ചിൽ വളർത്തിയ 68, 000 തൈകളിൽ 18,000 തൈകൾ കർഷകർക്ക് വിതരണം ചെയ്യും, 50,000 വനത്തിൽ നടും. സുബ്രഹ്മണ്യ റേഞ്ചിൽ 80,000 തൈകൾ വളർത്തിയതിൽ 10,000 തൈകൾ കർഷകർക്ക് വിതരണം ചെയ്യും, 70,000 തൈകൾ വനത്തിൽ നടും എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. 

സുള്ള്യ റേഞ്ചിൽ 80 ഹെക്ടർ, സുബ്രഹ്മണ്യ റേഞ്ചിൽ 168.8 ഹെക്ടർ, പഞ്ച റേഞ്ചിൽ 95 ഹെക്ടർ പ്രദേശത്ത് പുതിയതായി വനവൽക്കരണം നടത്തും. മുപ്പതിലധികം വിവിധ ഇനം വൃക്ഷ തൈകളാണു വളർത്തിയത്.  വൃക്ഷത്തൈ നടുന്ന കർഷകർക്ക് വനം വകുപ്പ് പ്രോത്സാഹനമായി ഓരോ തൈകൾക്ക് ആദ്യ വർഷം 35, രണ്ടാം വർഷം 40, മൂന്നാം വർഷം 50 രൂപ മൊത്തം 125 രൂപ നൽകുന്നു എ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com