റോഡിലേക്ക് ചാഞ്ഞ മരങ്ങളും വള്ളികളും യാത്രക്കാർക്ക് ദുരിതം

Mail This Article
സ്വർഗ ∙ വനത്തിനു മധ്യത്തിലൂടെ കടന്നു പോകുന്ന റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളും വള്ളികളും യാത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നു. സ്വർഗ– കിന്നിങ്കാർ റോഡിനു ഇരുവശത്തുമാണ് പ്രശ്നം. കാസർകോട് ഫോറസ്റ്റ് ഡിവിഷന്റെ പരപ്പ ഡിവിഷനിലെ നെട്ടണിഗെ ബീറ്റിൽ ദേലംതറു, വാണിനഗർ, ദേശമൂലെ റോഡിൽ 3 കിലോമീറ്റർ ദൂരത്താണ് വൻമരങ്ങളും വള്ളികളും ചാഞ്ഞു കിടക്കുന്നത്.
5.5 കിലോമീറ്ററുള്ള റോഡിനു 3.5 മീറ്ററോളം വീതിയാണുള്ളത്. ഒരേസമയം ഇരു വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യമില്ലാത്ത റോഡിലെ വളവുകളിലും മരച്ചില്ലകൾ മറഞ്ഞതിനാൽ ഇതു വഴി കടന്നു വരുന്ന വാഹനങ്ങളെയും കാണാനാവുന്നില്ല. ഇരു പുറവും വനമേഖലയായതിനാൽ വീതി കൂട്ടാനുമാവുന്നില്ല. കാസർകോട് ഫോറസ്റ്റ് ഡിവിഷന്റെ പരപ്പ ഡിവിഷനിലെ നെട്ടണിഗെ ബീറ്റിലാണ് മരങ്ങൾ അപകടാവസ്ഥയിലുള്ളത് ഒരുവശം കുന്നായതിനാൽ ഏത് സമയത്തും നിലം പതിക്കാവുന്ന നിലയിലാണ് മരങ്ങളുടെ നിൽപ്.കഴിഞ്ഞ ദിവസം വൻ മരം കടപുഴകി വീണിരുന്നു.കഴിഞ്ഞ വർഷം മഴയത്ത് 20ഓളം മരങ്ങൾ കടപുഴകി വീണിരുന്നു.