ADVERTISEMENT

കാഞ്ഞങ്ങാട്∙ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് കുടുംബത്തിലെ മൂന്നു പേർക്കു പരുക്കേറ്റു.ഉപ്പിലിക്കൈയിലെ ടി.വി.കാർത്യായനി (73), മകൾ ഭാഗീരഥി (48), മകൻ ധ്യാൻചന്ദ് (20) എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിൽ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ഈ സമയത്ത് കാർത്യായനിയും കുടുംബവും വീടിന്റെ അടുക്കള ഭാഗത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവരുടെ ദേഹത്ത് ഓട് പൊട്ടിവീണു. ഉടൻ തന്നെ മൂന്നു പേരും പുറത്തേക്ക് ഓടുകയായിരുന്നു. നിമിഷങ്ങൾ കൊണ്ട് മേൽക്കൂര മുഴുവനും തകർന്ന് നിലംപതിച്ചു. പരുക്കേറ്റ മൂന്നു പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com