കാസർകോട് ജില്ലയിൽ ഇന്ന് (05-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഒഴിവ്
പെരുംമ്പട്ട ∙ സിഎച്ച് മുഹമ്മദ്കോയ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സ് അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 8ന് 10.30ന്.
അവാർഡ് വിതരണം നാളെ
തൃക്കരിപ്പൂർ ∙ നിയോജക മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരുടെ മക്കളിൽ എസ്എസ്എൽസി–ഹയർസെക്കൻഡറി പരീക്ഷകളിൽ ജയിച്ചവർക്ക് മുസ്‌ലിം ലീഗ് നേതാവും മണ്ഡലത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിനു നേതൃത്വം നൽകുകയും ചെയ്ത വി.കെ.പി.ഖാലിദ് ഹാജിയുടെ സ്മരണയ്ക്ക് ഒരുക്കിയ വിദ്യാഭ്യാസ അവാർഡ് വിതരണം നാളെ നടത്തും.
രാവിലെ 10.30 നു തൃക്കരിപ്പൂർ ബാഫഖി തങ്ങൾ സ്മാരക സൗധത്തിലാണ് ചടങ്ങ് നടക്കുകയെന്ന് കുവൈത്ത് കെഎംസിസി ഭാരവാഹികളായ പി.പി.സി.അബ്ദുൽ ഹക്കീം അൽ അഹ്സനി, പി.അമീർ കമ്മാടം, പി.മുഹമ്മദ് തെക്കേക്കാട്, പി.കെ.സി.റൗഫ് ഹാജി, എൻ.കെ.പി.മുഹമ്മദ് കുഞ്ഞി, പി.കെ.സി.അബ്ദുല്ല എന്നിവർ അറിയിച്ചു.