കാസർകോട് ജില്ലയിൽ ഇന്ന് (07-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
മുള്ളേരിയ ∙ 110 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബെള്ളൂർ, പഞ്ചിക്കൽ, അഡൂർ, ബോവിക്കാനം, എരിഞ്ഞിപ്പുഴ, മുള്ളേരിയ, എബിസി ടൗൺ ഫീഡറുകളിൽ ഇന്നുരാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
രാജപുരം ∙ ഇന്ന് 9 മുതൽ 5 വരെ രാജപുരം സെക്‌ഷൻ പരിധിയിൽ ഭാഗികമായും ബളാന്തോട് സെക്‌ഷൻ പരിധിയിൽ പൂർണമായും മുടങ്ങും.
എസ്ടിയു ഏരിയ സംഗമം ഇന്ന്
തൃക്കരിപ്പൂർ ∙ എസ്ടിയുവിന്റെ വിവിധ ഫെഡറേഷനുകളുടെ തൃക്കരിപ്പൂർ ഏരിയ സംഗമം ഇന്ന് ഉച്ചയ്ക്ക് 2 നു ബാഫഖി തങ്ങൾ സ്മാരക സൗധത്തിൽ നടത്തുമെന്നു നേതാക്കൾ അറിയിച്ചു. എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
സഹകരണ ദിനാചരണം
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് സഹകരണ ബാങ്ക് അന്തർ ദേശീയ സഹകരണ ദിനാചരണം നടത്തി. ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ഹംസ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.പി.നസീമ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ടി.കുഞ്ഞിക്കൃഷ്ണൻ, വി.വി.മോഹനൻ, അബ്ദുൽ ഗഫൂർ, ഗീത, വി.വി.വിനോദ് പഞ്ചിക്കിൽ, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എച്ച്.ആർ.പ്രദീപ്കുമാർ, ചീഫ് അക്കൗണ്ടന്റ് കെ.അനിത എന്നിവർ പ്രസംഗിച്ചു.
ക്യാംപ് ഇന്ന്
കുറ്റിക്കോൽ ∙ പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രി, ധർമശാസ്താ കലാകായിക കേന്ദ്രം, പ്ലാവുള്ളക്കയ, അഹല്യ ക്ലിനിക് കുറ്റിക്കോൽ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാംപും ഇന്ന് രാവിലെ 9 ന് ധർമശാസ്താ കലാകായിക കേന്ദ്രം പ്ലാവുള്ളക്കയിൽ നടക്കും. ഫോൺ: 7025136422, 7306302925.
ഭീമനടി ∙ കുറുഞ്ചേരി മോഡേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെ ഇന്ന് 9.30ന് ക്ലബ്ബിൽ വച്ച് രക്തദാന ക്യാംപ് നടക്കും. 18നും 60നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ ആളുകൾക്ക് രക്തദാനം നടത്താം. താൽപര്യമുള്ളവർ 8086178985ൽ ബന്ധപ്പെടണം.