ADVERTISEMENT

അദാലത്ത് നടത്തും
കാസർകോട്∙വനം വകുപ്പ് കാസർകോട് ഡിവിഷൻ 11,12 തീയതികളിൽ ഉദയഗിരി വനശ്രീ കോംപ്ലക്സിൽ അദാലത്ത് നടത്തും. കാസർകോട് റേഞ്ചിന് കീഴിൽ വരുന്ന പഞ്ചായത്തുകളിലെ പരാതികൾ 11ന് 2 മുതൽ 5 വരെയും കാഞ്ഞങ്ങാട് റേഞ്ചിന് കീഴിൽ വരുന്ന പഞ്ചായത്തുകളിലെ പരാതികൾ 12ന് 2 മുതൽ 5 വരെയും പരിഗണിക്കും. വന്യജീവികളുടെ ആക്രമണത്തിന് ഇരയായവർക്കുള്ള വിവിധ നഷ്ടപരിഹാരത്തിനു അപേക്ഷിച്ച് ഇതുവരെ ലഭിക്കാത്തവർ രേഖകളുമായി അദാലത്തിന് ഹാജരാകണമെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു. 04994–256119.

അംഗത്വംപുനഃസ്ഥാപിക്കാം
കാസർകോട്∙അംശദായം കുടിശികയായി ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം റദ്ദായവർക്കു പുനഃസ്ഥാപിക്കുന്നതിന് അവസരം. 2022 മാർച്ച് മുതൽ അംശദായ അടവ് മുടങ്ങിയതിനാൽ അംഗത്വം റദ്ദായവർക്ക് നാളെ മുതൽ ഓഗസ്റ്റ് 10 വരെ കലക്ടറേറ്റിലെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ നേരിട്ട് എത്തി അംഗത്വം പുതുക്കാം. 04994–256404.

പ്രോജക്ട് അസിസ്റ്റന്റ്
കാസർകോട്∙ഗവ. കോളജിൽ ഫിസിക്സ് വിഭാഗത്തിൽ സയൻസ് ആൻഡ് എൻജിനീയറിങ് റിസർച് ബോർഡ് അനുവദിച്ച പ്രോജക്ടിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകൾ 22ന് അകം കോളജ് ഓഫിസിൽ ലഭിക്കണം. 04994–256027. www.gck.ac.in 
കാസർകോട് ∙ കുറ്റിക്കോൽ സിഡിഎസിന് കീഴിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളിൽ ഐഎഫ്സി ആംഗർ, സീനിയർ ആർപി എന്നിവരെ ഓരോ ക്ലസ്റ്ററിനും നിയോഗിക്കുന്നു. ജില്ലാ മിഷൻ കോഓർഡിനേറ്റർ,  കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട്-671123 എന്ന വിലാസത്തിൽ 17ന് അകം അപേക്ഷിക്കണം. 7012766725.

മാറ്റിവച്ചു
കാസർകോട്∙ ഇന്ന്  നടത്താനിരുന്ന ജില്ലാതല പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി സിറ്റിങ് മാറ്റിവച്ചതായി അതോറിറ്റി സെക്രട്ടറി അറിയിച്ചു. 

അഭിമുഖം
കാസർകോട്∙ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ്–2 (കാറ്റഗറി നമ്പർ: 714/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് വെരിഫിക്കേഷൻ പൂർത്തീകരിച്ച  ഉദ്യോഗാർഥികൾക്ക് 17, 18, 19 തീയതികളിൽ പിഎസ്‌സി ജില്ലാ ഓഫിസിൽ അഭിമുഖം നടത്തുമെന്ന് പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു.

കരാർ നിയമനം
അട്ടേങ്ങാനം∙കോടോം ബേളൂർ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 17ന് 10നു ഓഫിസിൽ. 0467–2246350. 

അപേക്ഷ ക്ഷണിച്ചു
കാസർകോട്∙വനിതാ ശിശു വികസന വകുപ്പ് ശിശു സംരക്ഷണ യൂണിറ്റ് ഒആർസി പരിശീലക പാനലിലേക്ക് റിസോഴ്‌സ് പഴ്‌സന് അപേക്ഷ ക്ഷണിച്ചു. 15ന് അകം അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫിസർക്ക് ലഭിക്കണം. 7994530811.
കാസർകോട്∙മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പെൻഷൻ പാസ്ബുക്ക്, ആധാർ, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും താമസിക്കുന്ന പഞ്ചായത്ത് / കോർപറേഷൻ / നഗരസഭയുടെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ ബന്ധപ്പെട്ട ഫിഷറീസ് ഓഫിസുകളിൽ 10ന് അകം നൽകണം. പിലിക്കോട്-9497715588, അജാനൂർ-9497715589, കാസർകോട്- 9497715591.

തീയതി നീട്ടി
സീതാംഗോളി∙ഗവ. ഐടിഐയിൽ എൻസിവിടി ഏകവത്സര (വെൽഡർ) ദ്വിവത്സര (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 12 വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം 7907305356.‌
കാസർകോട്∙ഗവ. ഐടിഐയിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 12 വരെ നീട്ടി അപേക്ഷ ഓൺലൈനായി https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന സമർപ്പിക്കാം. 15ന് അകം സമീപത്തെ സർക്കാർ ഐടിഐയിൽ എത്തി അപേക്ഷകളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കണം. 04994-256440.
അട്ടേങ്ങാനം∙കോടോം ബേളൂർ ഗവ. ഐടിഐയിൽ ഒരു വർഷത്തെ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, പ്ലമർ എന്നീ എൻസിവിടി ട്രേഡുകളിലേക്കു അപേക്ഷ ഓൺലൈനായി www.itiadmission.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 12ന് 5ന് അകം നൽകണം. ഫീസ് അടച്ച ശേഷം ഏതെങ്കിലും ഗവ. ഐടിഐയിൽ നേരിട്ട് എത്തി വെരിഫിക്കേഷൻ നടപടികൾ 15ന അകം പൂർത്തിയാക്കണം. 9497054531.

അധ്യാപക ഒഴിവ്
മൊഗ്രാൽ∙ഗവ. വൊക്കേഷനൽ ഹയർസെക്കൻ‍ഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (പിഇടി) ഫിസിക്കൽ സയൻസ് (മലയാളം) അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 10.30 മുതൽ 11.30 വരെ സ്‌കൂളിൽ. 9400810453.

റെയിൽവേ ഗേറ്റ് അടച്ചിടും
മംഗളൂരു∙ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉള്ളാൾ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സോമേശ്വർ റെയിൽവേ ഗേറ്റ് നാളെയും ഈ മാസം 16നും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ അടച്ചിടും എന്ന് മംഗളൂരു റെയിൽവേ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

പബ്ലിക് ഹിയറിങ് 11ന് 
ബളാൽ∙ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി 2023-24 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് 11ന് 2ന് പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ വച്ച് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

മെഡിക്കൽ ക്യാംപ് ഓഗസ്റ്റ് 10ന്
വെള്ളരിക്കുണ്ട് ∙ കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി, കേരള ഓർത്തോപീഡിക് അസോസിയേഷൻ ജില്ലാ ചാപ്റ്റർ, മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, കേരള വ്യാപാരിവ്യവസായി ഏകോപന സമിതി മാലോം കൊന്നക്കാട് യൂണിറ്റുകൾ, വെള്ളരിക്കുണ്ട് ലയൺസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ ഓഗസ്റ്റ് 10ന് മാലോം സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ ഓർത്തോപീഡിക് മെഗാ മെഡിക്കൽ ക്യാംപ് നടത്തും. കൊച്ചിയിലെ പ്രമുഖ ആശുപത്രികളിൽനിന്ന് നാൽപ്പതോളം ഓർത്തോപീഡിക് സർജന്മാരാണ് ക്യാംപ് നയിക്കുന്നത്. പേര് റജിസ്റ്റർ ചെയ്യുന്നതിന് 79941 35393, 9447489272, 9496422423, 9846246750.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com