ADVERTISEMENT

ഉഡുപ്പി/ ബെംഗളൂരു ∙ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കർണാടകയിലെ ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ ഒട്ടേറെ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി.  റോഡുകളിലും വെള്ളം കയറിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. നാളെ വരെ കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. മംഗളൂരു, പുത്തൂർ, ബന്ത്വാൾ, ബൽത്തങ്ങാടി, സുള്ള്യ എന്നിവിടങ്ങളിൽ മഴ തുടരുന്നതിനാൽ പുത്തൂരിനും കൊലാലഗിരിക്കുമിടെ ദേശീയ പാത 66 മുങ്ങി. ഹൊന്നവാരയിലെ കേണൽ മലയിടിഞ്ഞ് ദേശീയ പാതയിൽ പതിച്ചു.കനത്ത മഴയിൽ ഉഡുപ്പിയിൽ പലയിടങ്ങളിൽ വെള്ളം കയറി. 74ൽ പരം ആളുകളെ വീടുകളിൽ നിന്നു മാറ്റിപ്പാർപ്പിച്ചു. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തിയാണ് ആളുകളെ മാറ്റി പാർപ്പിക്കുന്നത്. ധാരാളം കടകളിലും വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശം ഉണ്ടായി. കൃഷ്ണമഠം, കൽസങ്ക ബെയ്‌ലകെരെ, മതാഡബെട്ടു, കാരമ്പള്ളി, ഗുണ്ടിബൈലു, നിട്ടൂർ, മൂടനിടമ്പൂർ, മൽപെ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി.  കഴി‍‍ഞ്ഞ ദിവസം വൈകിട്ട് കണ്ണർപാടി കഡെക്കറിന് സമീപം വെള്ളപ്പൊക്കമുള്ള റോഡിലൂടെ സഞ്ചരിച്ച കാർ ഒലിച്ചു പോയി. കാറിൽ ഉണ്ടായിരുന്ന 4 പേരെ രക്ഷപ്പെടുത്തി. ഉഡുപ്പി മുനിസിപ്പൽ കമ്മിഷണറും മറ്റ് ഉദ്യോഗസ്ഥരും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com