ADVERTISEMENT

മംഗളൂരു ∙ കദ്രി ക്ഷേത്രത്തിനകത്തേക്കു ബൈക്ക് ഓടിച്ചു കയറ്റി ബഹളം ഉണ്ടാക്കിയ യുവാവിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ഉള്ളാൾ ധർമനഗര സ്വദേശി ആണ് ക്ഷേത്രത്തിലേക്ക് അനധികൃതമായി എത്തി പ്രശ്നം ഉണ്ടാക്കിയത്. മാനസികാസ്വാസ്‌ഥ്യം ഉള്ള ആളാണെന്ന് ബന്ധുക്കൾ പറഞ്ഞു. ക്ഷേത്രത്തിൽ എത്തിയ ഇയാൾ പൂജ നടന്നുകൊണ്ടിരുന്ന ശ്രീകോവിലിനു അടുത്തേക്ക് പോയി വാതിലിന് ചവിട്ടുകയായിരുന്നു. ചോദ്യം ചെയ്‌ത പൂജാരിയെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ക്ഷേത്രത്തിന്റെ മേൽക്കൂരയിലേക്കു കയറാൻ ശ്രമിച്ച് ഇയാളെ പ്രദേശവാസികൾ എത്തി പിടിച്ചു വയ്ക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com