കോലുങ്കാലിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
Mail This Article
×
പുങ്ങംചാൽ∙ വെസ്റ്റ് എളേരി പഞ്ചായത്തിലെ കോലുങ്കാലിലെ ജലജീവൻ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കൊടുംവേനലിൽ മാസങ്ങളോളം പൈപ്പുകളിൽ ഒരുതള്ളിവെള്ളം പോലും ഉണ്ടായിരുന്നില്ല. നിലവിൽ ഒട്ടുമിക്ക പൈപ്പുകളും പൊട്ടിപൊളിഞ്ഞ് വെള്ളം പാഴാവുകയാണ്. വെള്ളം ശക്തിയായി ഒഴുകി സമീപത്തെ കൃഷികളും നശിക്കാൻ തുടങ്ങിയതായി നാട്ടുകാർ പറഞ്ഞു. അടിയന്തരമായും പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ഉപഭോക്താക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.