ADVERTISEMENT

ബേക്കൽ ∙ ബേക്കൽ കോട്ടയിലെ കിണറുകൾ നവീകരിച്ച് ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കമായി. ബേക്കൽ കോട്ടയ്ക്കു പുറത്തുള്ള 3 കിണറും അകത്തുള്ള 20 കിണറുകളും അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃത്തിയാക്കുന്നത്. മാലിന്യം കിണറ്റിൽ വീഴുന്നത് തടയാൻ ഇരുമ്പ് ഗ്രില്ലുകളും പഴുതിലൂടെ കുപ്പികൾ ഇടുന്നത് തടയാൻ മെഷും സ്ഥാപിക്കും. താഴെയിറങ്ങാൻ നടപ്പാത ഉള്ളതാണ് ഇതിൽ രണ്ട് കിണറുകൾ. സഞ്ചാരികളുടെ സുരക്ഷയ്ക്ക് കിണറുകൾക്കു ചുറ്റും പുതിയ കൈവരിയും സ്ഥാപിക്കും. 7 കിണറുകളിലെ ചെളിയും മണ്ണും മാറ്റി മുകളിൽ ഗ്രില്ലുകൾ സ്ഥാപിച്ചു. ചില കിണറുകൾ ഇടിഞ്ഞ ഭാഗം ചെങ്കല്ല് കൊണ്ട് കെട്ടി സംരക്ഷിച്ചു.

കിണറുകളുടെ പുറത്ത് നടക്കാൻ ചെങ്കല്ലു പാകി. ബാക്കിയുള്ള കിണറുകളുടെ വൃത്തിയാക്കൽ മഴ കഴിഞ്ഞു തുടങ്ങും. കിണറുകളിലും വെള്ളം ശുചിത്വം ഉറപ്പാക്കി സന്ദർശകർക്ക് കുടിവെള്ളമായി നൽകാനുള്ള പദ്ധതികളിലാണ് അധികൃതർ. കേന്ദ്ര പുരാവസ്തു വകുപ്പ് തൃശൂർ സർക്കിൾ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ.രാമകൃഷ്ണ റെഡ്ഡി, ഡപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് സി.കുമാരൻ എന്നിവർ കോട്ട സന്ദർശിച്ചു കിണർ ശുചീകരണ പദ്ധതി വിലയിരുത്തി. ബേക്കൽ കോട്ടയുടെ ചുമതലയുള്ള കൺസർവേറ്റിവ് അസിസ്റ്റന്റ് പി.വി.ഷാജു, ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് എന്നിവർ കൂടെയുണ്ടായിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com