ADVERTISEMENT

ബോവിക്കാനം ∙ ‌നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോറിക്ഷ വഴിയാത്രക്കാരനായ വ്യാപാരിയെ ഇടിച്ചിട്ട ശേഷം കാറിലിടിച്ചു നിന്നു. സാരമായി പരുക്കേറ്റ ബോവിക്കാനം ടൗണിലെ വ്യാപാരിയും മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റുമായ മുളിയാറിലെ മഹ്മൂദിനെ കാസർകോട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്കു 1.15നു ബോവിക്കാനം മത്സ്യമാർക്കറ്റിനു മുൻപിലാണു അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന മഹ്മൂദിനെ മുള്ളേരിയ ഭാഗത്തുനിന്ന് ചെർക്കള ഭാഗത്തേക്കു പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്നു മുന്നിലുണ്ടായിരുന്ന കാറിലിടിച്ചാണു നിന്നത്. ആ കാർ മറ്റൊരു കാറിലും ഇടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com