കാസർകോട് ജില്ലയിൽ ഇന്ന് (01-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ കേന്ദ്രസർക്കാരിന്റെ മിഷൻ ശക്തി പദ്ധതിയുടെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമനിലേക്ക് സ്പെഷലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഈ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും 40 വയസ്സിൽ കവിയാത്തവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ജില്ലാ വനിതാ ശിശു വികസന ഓഫിസർ, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, പി.ഒ.വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. അവസാന തീയതി 5ന് 5 വരെ. 04994–293060. dwcdoksd@gmail.com.
കാഞ്ഞങ്ങാട് ∙ കേരള സ്റ്റേറ്റ്സ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ജില്ലയിൽ കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന പാൻ ടെക് മൈഗ്രന്റ് സുരക്ഷാ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസിലർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്കിലോ സൈക്കോളജിയിലോ സോഷ്യോളജിയിലോ റഗുലർ ബിരുദാനന്തര ബിരുദം. ഹിന്ദി ഭാഷയിൽ പരിജ്ഞാനം. ശമ്പളം: 17200. താൽപര്യം ഉള്ള ഉദ്യോഗാർഥികൾ 7ന് 5ന് മുൻപായി ബയോഡേറ്റ pantechmigrantksd@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. ഫോൺ: 9447297125, 8921200715.
കാസർകോട് ∙ ക്ഷീര വികസന വകുപ്പിന്റെ അതിദരിദ്രർക്കു പശു യൂണിറ്റ് പദ്ധതിക്കു അപേക്ഷ ക്ഷണിച്ചു. പശുവിനെ വാങ്ങുന്നതിനും തൊഴുത്ത് നിർമാണം, കാലിത്തീറ്റ, വെറ്ററിനറി സഹായം, ഇൻഷുറൻസ് എന്നിവയ്ക്കായി ചെലവാകുന്ന 1,06,000 രൂപയ്ക്ക് 95,400 രൂപ ധനസഹായം അനുവദിക്കും. വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടാമെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 04994–255475.
കാസർകോട് ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കാസർകോട് ഉപ കേന്ദ്രത്തിൽ ഈ മാസം ആരംഭിക്കുന്ന ഒരു വർഷത്തെ പിജിഡിസിഎ, ഡിസിഎ, 6 മാസത്തെ ഡിസിഎ (എസ്), 4 മാസത്തെ ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഇംഗ്ലിഷ്, മലയാളം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9809803022. www.lbscentre.kerala.gov.in/services/coursse.
തീയതി നീട്ടി
കാസർകോട് ∙ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകൾ, വിവാഹബന്ധം വേർപെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് വീട് അറ്റകുറ്റപ്പണികൾക്കു ധനസഹായം നൽകുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടി. അപേക്ഷകൾ കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ ഡപ്യൂട്ടി കലക്ടർ (ജനറൽ), ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, കലക്ടറേറ്റ്, കാസർകോട് എന്ന വിലാസത്തിൽ തപാൽ മുഖേനയോ അപേക്ഷിക്കാം. 8086545686.
കാസർകോട് ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ ജില്ലയിലെ കർഷക തൊഴിലാളികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി 21 വരെ നീട്ടി. സർക്കാർ, എയ്ഡഡ് സ്കൂളിൽ പഠിച്ച് എസ്എസ്എൽസി, ടിഎച്ച്എൽസി പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും പോയിന്റും പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷയിൽ 85 ശതമാനം മാർക്കും നേടിയ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. എസ്എസ്എൽസി, ടിഎച്ച്എൽസി പരീക്ഷയിൽ 70 ശതമാനവും പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷയിൽ 80 ശതമാനവും മാർക്ക് നേടിയ എസ്സി, എസ്ടി വിഭാഗം വിദ്യാർഥികളുടെ മാതാപിതാക്കൾക്കും അപേക്ഷിക്കാം. ചീഫ് എക്സിക്യൂട്ടീവ് ഓഫിസിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31. ഫോൺ: 9847471144.
കൗൺസലിങ് നാളെ
കാസർകോട് ∙ ഗവ. ഐടിഐയിൽ പ്രവേശനത്തിന് കൗൺസലിങ് നാളെ ഐടിഐയിൽ നടത്തും. ജനറൽ വിഭാഗത്തിൽ 210 വരെ മെട്രിക് ഇൻഡക്സ് മാർക്ക് ലഭിച്ച വനിതാ അപേക്ഷകർ, എൽസി, ഒബിഎക്സ്, ഇഡബ്ല്യുഎസ് വിഭാഗത്തിലെ വനിതാ അപേക്ഷകർ, എസ്സി വിഭാഗത്തിൽ 180 വരെ മെട്രിക് ഇൻഡക്സ് മാർക്ക് ലഭിച്ച വനിതാ അപേക്ഷകർ, മെക്കാനിക് ട്രേഡുകൾ തിരഞ്ഞെടുത്ത വനിതാ അപേക്ഷകർ എന്നിവർക്കു പങ്കെടുക്കാം. റജിസ്ട്രേഷൻ 8 മുതൽ തുടങ്ങും. കൗൺസലിങ്ങിന് ഹാജരാകേണ്ട അപേക്ഷകരുടെ പേര് വിവരങ്ങൾ https://itiadmissions.kerala.gov.in/iti.php?id=33 എന്ന വെബ്സൈറ്റ് മുഖേനയും ഐടിഐ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പേജുകളിലും പരിശോധിക്കാം. 04994-256440.
താൽക്കാലിക നിയമനം
മഞ്ചേശ്വരം ∙ ജിപിഎം ഗവ. കോളജിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ താൽക്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് (എംഎ, എംഎസ്സി) യോഗ്യത. അഭിമുഖം 6ന് 10.30നു പ്രിൻസിപ്പൽ ഓഫിസിൽ. 9188900214.
കരാർ നിയമനം
കാസർകോട് ∙ മൃഗസംരക്ഷണ വകുപ്പ് കാസർകോട്, കാഞ്ഞങ്ങാട് ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനത്തിനായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം 8ന് 11നു സിവിൽ സ്റ്റേഷൻ എ ബ്ലോക്ക് രണ്ടാമത്തെ നിലയിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04994–255483.
ഡേറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ്
പെരിയ ∙ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിൽ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പെരിയ ജവാഹർ നവോദയ വിദ്യാലയത്തിൽ 400 മണിക്കൂർ ദൈർഘ്യമുള്ള ഡേറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് ആരംഭിക്കും. സ്കൂൾ/ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതോ അഥവാ ഇടയ്ക്കുവച്ച് പഠനം നിർത്തിയതോ ആയ 15നും 45 നും ഇടയ്ക്ക് പ്രായമുള്ള യുവതികൾക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 20നു മുൻപ് അപേക്ഷിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ഫോൺ: 8921080165.
റാങ്ക് പട്ടിക
പിലിക്കോട് ∙ ഗവ. ഐടിഐയിൽ പ്രവേശനത്തിനു റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 9747009343.