ADVERTISEMENT

കലക്‌ഷൻ ചാർജ് ഒഴിവാക്കി
കാസർകോട് ∙ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ വഴിയുള്ള കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ഉടമ - തൊഴിലാളി ക്ഷേമനിധി സമാഹരണത്തിന് നിലവിൽ ബാങ്ക് ഈടാക്കിയിരുന്ന 15 രൂപ കലക്‌ഷൻ ചാർജ് ഒഴിവാക്കിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0467–2205380.

സെപ്റ്റംബർ 7ന് പ്രാദേശിക അവധി
കാസർകോട്∙ ഗണേശ ചതുർഥി ഉത്സവത്തോടനുബന്ധിച്ച് ജില്ലയിൽ സെപ്റ്റംബർ 7ന് കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

അഭിമുഖം
കാസർകോട് ∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് - 2 (കാറ്റഗറി നമ്പർ  066/2023) ചുരുക്കപ്പട്ടികയിലെ വെരിഫിക്കേഷൻ പൂർത്തീകരിച്ച 209 ഉദ്യോഗാർഥികൾക്ക് 7, 8, 9 തീയതികളിൽ പിഎസ്‌സി കാസർകോട്, കണ്ണൂർ ജില്ലാ ഓഫിസുകളിലും 21ന് പിഎസ്‌സി  കാസർകോട് ജില്ലാ ഓഫിസിലും അഭിമുഖം നടത്തുമെന്ന് പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഒബിസി വിഭാഗത്തിലെ പ്രഫഷനലുകൾക്ക് സ്റ്റാർട്ടപ് വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പ്രഫഷനൽ കോഴ്സുകൾ പൂർത്തീകരിച്ച 40 വയസ്സ് കവിയാത്തവർ ആയിരിക്കണം. 0467–2920555.

സീറ്റ് ഒഴിവ്
ചെ‍ർക്കള ∙ സൈനബ് മെമ്മോറിയൽ ബിഎഡ് സെന്ററിൽ ബിഎഡ് കൊമേഴ്സ് വിഭാഗത്തിൽ പട്ടികജാതി സംവരണത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ 5ന് 11.30ന് കോളജ് ഓഫിസിൽ ഹാജരാകണം. 9747137514

കുമ്പള ∙ മഞ്ചേശ്വരം അപ്ലൈഡ് സയൻസ് കോളജിൽ എംഎസ്‌സി. കംപ്യൂട്ടർ സയൻസ്, എം.കോം ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഏതാനും മെറിറ്റ് സീറ്റുകൾ ഒഴിവ്.  9495296779.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com