7കുടുംബങ്ങളെക്കൂടി മാറ്റിപ്പാർപ്പിച്ചു

Mail This Article
രാജപുരം∙ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ ഇ.ചന്ദ്രശേഖരന്‍ എംഎൽഎ, കലക്ടർ കെ.ഇൻപശേഖർ, സബ് കലക്ടർ സൂഫിയാൻ അഹമ്മദ് എന്നിവർ സന്ദർശിച്ചു. പനത്തടി പഞ്ചായത്തിലെ കമ്മാടി പത്തുകുടിയിലെ 8 കുടുംബങ്ങളെ കഴിഞ്ഞ ദിവസം കമ്യൂണിറ്റിഹാളിൽ മാറ്റിപ്പാർപ്പിച്ചിരുന്നു.
കൂടാതെ കലക്ടറുടെ നിർദേശത്തെ തുടർന്ന് ബുധനാഴ്ച രാത്രി മറാട്ടിച്ചേരിയിലെ 7 കുടുംബങ്ങളെ മാപ്പിളകജെ എന്ന സ്ഥലത്ത് തോട്ടം ഉടമകളുടെ ബംഗ്ലാവിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും സന്ദർശനം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, സ്ഥിരം സമിതി അധ്യക്ഷൻ രാധാകൃഷ്ണ ഗൗഡ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമല,

തഹസിൽദാർ പി.വി.മുരളി, ടിഡിഒ അബ്ദുല്‍ സലാം, വില്ലേജ് ഓഫിസർ എം.റെയ്നി, കൃഷി ഓഫിസർ അരുൺ ജോസ്, ഫോറസ്റ്റ് ഓഫിസർ ബി.സേസപ്പ, റാണിപുരം വിഎസ്എസ് പ്രസിഡന്റ് എസ്.മധുസൂദനൻ, ഓട്ടമല വിഎസ്എസ് പ്രസിഡന്റ് എം.ബാലകൃഷ്ണൻ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.കള്ളാർ പഞ്ചായത്തിലെ ചുള്ളിക്കര ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപും എംഎൽഎ, കലക്ടർ എന്നിവർ സന്ദർശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, സബ് കലക്ടർ സുഫിയാൻ അഹമ്മദ്, ജോയിന്റ് ഡയറക്ടർ ജയ്സൺ മാത്യു, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ,തഹസിൽദാർ, ടിഡിഒ, വില്ലേജ് ഓഫിസർ റൂഖിയ പാട്ടില്ലത്ത്, സ്ഥിരം സമിതി അധ്യക്ഷൻ കെ.ഗോപി, മലവേട്ടുവ മഹാസഭ നേതാക്കൾ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.