ADVERTISEMENT

മീപ്പുഗുരി ∙ ചെറിയ മഴ വന്നാൽ പോലും വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വാഹനങ്ങൾക്ക് ദുരിതയാത്ര. കറന്തക്കാട്– മധൂർ പിഡബ്ല്യുഡി റോഡിൽ മീപ്പുഗുരി സ്കൂളിനു സമീപം വളവിലാണ് ദുരിതം. റോഡിന്റെ മധ്യഭാഗം വരെ കെട്ടിനിൽക്കുന്ന വെള്ളം വാഹനങ്ങളെ തെറ്റിക്കുന്നു.

പലയിടങ്ങളിലും കുഴികളുമുണ്ട്. കാനയിൽ ആവശ്യമായ അറ്റകുറ്റപ്പണി ഇല്ലാത്തതിനാലാണ് റോഡിൽ തന്നെ വെള്ളം കെട്ടിക്കിടക്കുന്നത്. രാത്രിയിലാണ് അപകട സാധ്യത കൂടുതലും. വെള്ളത്തിൽ കുഴി ഉണ്ടെന്നറിയാതെ വാഹനങ്ങൾ അപകടത്തിൽ ചാടുന്നതും പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com