ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്ന മണ്ണിൽ നിന്ന് നിലയ്ക്കാതെ നീരുറവ; ഒരു ഭാഗത്ത് കുത്തൊഴുക്കായി മാറുന്നു
Mail This Article
മയിച്ച ∙ ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്ന മണ്ണിൽ നിന്ന് നിലയ്ക്കാതെ നീരുറവ. ഒരു ഭാഗത്ത് ഉറവ കുത്തൊഴുക്കായി മാറുന്നു. ബൈപാസ് റോഡിന്റെ നിർമാണത്തിന് വേണ്ടി ദേശീയ പാത വീരമല കുന്നിനോട് ചേർന്നുള്ള റോഡിലൂടെ കടന്ന് പോകുന്ന നടപടികൾ തുടങ്ങിയതോടെ നാട്ടുകാർക്ക് ആശങ്കയേറുകയാണ്.
എല്ലാ സമയത്തും നിലയ്ക്കാത്ത നീരുറവയിലെ വെള്ളം മണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങാൻ തുടങ്ങുന്ന സ്ഥിതിയാണ്. എത് നിമിഷവും മണ്ണ് ഒന്നടങ്കം ഇടിഞ്ഞ് വീഴാം. സുരക്ഷിതത്വത്തിന് വേണ്ടി ഒരുക്കിയ അര മതിലിന് താങ്ങാൻ പോലും കഴിയാത്ത രീതിയിൽ മണ്ണ് ഇടിഞ്ഞ് വീണാൽ എന്ത് സംഭവിക്കും എന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി മലയെ തന്നെ ഇല്ലാതാക്കുന്ന തരത്തിൽ മണ്ണ് എടുത്തതോടെയാണ് വീരമല നാശത്തിന്റെ വക്കിലേക്ക് എത്തിയത്. അശാസ്ത്രീയമായ രീതിയിലുള്ള മണ്ണെടുപ്പ് മല തന്നെ ഇല്ലാതാക്കുന്ന അവ്സഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു. രാത്രി ഇവിടെ വേണ്ടത്ര വെളിച്ചം ഇല്ലാത്താതും പ്രയാസമാകുന്നുണ്ട്.