കാസർകോട് ജില്ലയിൽ ഇന്ന് (10-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഓണച്ചന്തകൾ ഇന്നുമുതൽ
കാസർകോട് ∙ സപ്ലൈകോയുടെ കാസർകോട്, മഞ്ചേശ്വരം നിയോജക മണ്ഡലതല ഓണച്ചന്തകൾ ഇന്നുതുടങ്ങും. മഞ്ചേശ്വരം മാവേലി സ്റ്റോറിൽ രാവിലെ 8.30ന് എ.കെ.എം.അഷറഫ് എംഎൽഎയും കാസർകോട് പീപ്പിൾസ് ബസാറിൽ 10.30 ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയും ഉദ്ഘാടനം ചെയ്യും.
നോർക്ക അദാലത്ത് മാറ്റി
കാഞ്ഞങ്ങാട് ∙ നോർക്ക റൂട്സ് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ 26ന് നടത്താൻ നിശ്ചയിച്ച സാന്ത്വന അദാലത്ത് മാറ്റിവച്ചു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സാന്ത്വന പദ്ധതിയിലേക്ക് സാധാരണ അപേക്ഷിക്കുന്നത് പോലെ ഓൺലൈനായി തുടർന്നും അപേക്ഷിക്കാം.
സീറ്റ് ഒഴിവ്
ചീമേനി ∙ കോളജ് ഓഫ് എൻജിനീയറിങ് തൃക്കരിപ്പൂരിൽ ബി.ടെക് പ്രവേശനത്തിന് നിലവിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് നാളെ 11നു സ്‌പോട്ട് അഡ്മിഷൻ നടത്തും. കീം റാങ്ക് ഉള്ളവർക്ക് കോളജിൽ ഹാജരായി അഡ്മിഷൻ നേടാം. 8330850377.
കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ ബിടെക് കോഴ്‌സിലെ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നാളെനടക്കും. കീം യോഗ്യത നേടിയ വിദ്യാർഥികൾക്ക് രാവിലെ 10നു കോളജ് ഓഫിസിൽ എത്തി സ്‌പോട് അഡ്മിഷനിൽ പങ്കെടുക്കാം. 9496358213.
ജോലി ഒഴിവ്
കാസർകോട് ∙ ജനറൽ ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്‌നിഷ്യനെ നിയമിക്കുന്നു. അഭിമുഖം 13ന് 10.30നു ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ. 04994–230080.
രാജപുരം ∙ കോടോം ബേളൂർ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ഓവർസീയർ യോഗ്യത: 3 വർഷ പോളിടെക്‌നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്. അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് യോഗ്യത: ബികോം, പിജിഡിസിഎ. 20ന് രാവിലെ 10നു ഉദ്യോഗാർഥികൾ പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം. 0467–2246350.
കാഞ്ഞങ്ങാട് ∙ ജില്ലയിൽ ഫിഷറീസ് വകുപ്പിൽ ഇൻലാൻഡ് ഫിഷ് ക്യാച്ച് അസസ്‌മെന്റ് ചെയ്യുന്നതിനു എന്യുമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ പ്രഫഷനൽ ബിരുദമോ ഫിഷറീസ്, അനുബന്ധ കോഴ്‌സുകളിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 20ന് 11നു മീനാപ്പീസിലെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാകണം.
കടമ്പാർ ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് കന്നഡ അധ്യാപക ഒഴിവ്. അഭിമുഖം 12ന് 10നു സ്കൂളിൽ. 8867588276.