കാസർകോട് ജില്ലയിൽ ഇന്ന് (11-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്നത്തെ പരിപാടി
∙ കാസർകോട് കേരള ബാങ്ക് ഹാൾ: ജൻ സുരക്ഷാ പദ്ധതി ജില്ലാ പ്രഖ്യാപനം – രാജ്‌മോഹൻ ഉണ്ണിത്താൻ എംപി 11.00.
∙ കാസർകോട് സിറ്റി ടവർ: ‘നമ്മടെ കാസ്രോഡ്’ ലോഗോ പ്രകാശനം 11.30.
കളിസ്ഥല നിർമാണം ഉദ്ഘാടനം നാളെ
കുറ്റിക്കോൽ∙ ഗവ. ഹൈസ്കൂൾ കളിസ്ഥല നിർമാണ പ്രവൃത്തി നാളെ കേരള സ്പോർട്സ് യുവജനകാര്യ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും
പ്രവാസി പ്രാർഥനാ സംഗമം നാളെ
പുത്തിഗെ ∙ മീലാദ് ക്യാംപെയ്നിന്റെ ഭാഗമായി മുഹിമ്മാത്തുൽ മുസ്‌ലിമീൻ എജ്യുക്കേഷൻ സെന്റർ നടത്തുന്ന പ്രവാസി പ്രാർഥനാ സംഗമം നാളെ 2.30ന് മുഹിമ്മാത്തിൽ നടക്കും.വിവിധ ജിസിസി രാഷ്ട്രങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.
രക്തസാക്ഷി ദിനാചരണം ഇന്ന്
കുറ്റൂർ ∙ സി.പി.കരുണാകരൻ രക്തസാക്ഷി ദിനാചരണം ഇന്ന് കുറ്റൂരിൽ നടക്കും. വൈകിട്ട് 5ന് കൂവപ്പ കേന്ദ്രീകരിച്ച് പ്രകടനം. പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
രോഗനിർണയ ക്യാംപ്
ബോവിക്കാനം ∙ ആലൂർ വെൽഫെയർ അസോസിയേഷൻ എമറാർഡ് ടൂർസ് ആൻഡ് ട്രാവൽസിന്റെയും മുളിയാർ സിഎച്ച്സിയുടെയും സഹകരണത്തോടെ ജീവിതശൈലീ രോഗനിർണയ ക്യാംപും നേത്രപരിശോധനയും നടത്തി. കാസർകോട് ഹെൽത്ത് കെയർ സൊസൈറ്റി ചെയർമാൻ നാസർ ചെർക്കളം ഉദ്ഘാടനം ചെയ്തു. ബി.അഷ്റഫ് അധ്യക്ഷത വഹിച്ചു. സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ.ഷെമീമ തൻവീർ, ടി.എ.ലത്തീഫ്, ഇർഷാദ് മിസ്ബാഹി, കെ.കെ.അബ്ദുല്ല ഹാജി, ഇഖ്ബാൽ ആലൂർ, ഖാദർ കോളോട്ട്, അബ്ദുല്ല ആലൂർ, എ.ടി.ഖാദർ, ടി.കെ.ജലാൽ എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ക്യാംപ്
മുള്ളേരിയ ∙ കാറഡുക്ക പഞ്ചായത്തും ആയുഷ് ഹോമിയോ ഡിസ്പെൻസറിയും ചേർന്നു വയോജന മെഡിക്കൽ ക്യാംപ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ എം.രത്നാകര അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ.അലീന തോമസ്, ഡോ.ഗീതാഞ്ജലി എന്നിവർ പ്രസംഗിച്ചു.
കർഷകച്ചന്ത ഇന്ന്
കുറ്റൂർ ∙ എരമം കുറ്റൂർ കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണസമൃദ്ധി കർഷകച്ചന്ത ഇന്നുമുതൽ 14 വരെ കുറ്റൂർ കൃഷിഭവൻ പരിസരത്ത് നടക്കും. രാവിലെ 9.30ന് ജില്ലാ പഞ്ചായത്തംഗം ടി.തമ്പാൻ ഉദ്ഘാടനം ചെയ്യും.