കാസർകോട് ജില്ലയിൽ ഇന്ന് (30-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
പാചക ജീവനക്കാരി ഒഴിവ്
പൊവ്വൽ∙ എൽബിഎസ് എൻജിനീയറിങ് കോളജിലെ വനിത ഹോസ്റ്റലിൽ പാചക ജോലികൾ ചെയ്യുന്നതിനായി ജീവനക്കാരിയുടെ ആവശ്യമുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 9.30നു ഹോസ്റ്റലിൽ നടക്കും. ഉദ്യോഗാർഥികൾ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും, തിരിച്ചറിയൽ രേഖയും കൊണ്ടു വരണം. 9446271225, 9605006768.
സീറ്റ് ഒഴിവ്
ബേള∙ ഗവ. ഐടിഐയിൽ വെൽഡർ ഒരുവർഷ എൻസിവിടി കോഴ്സിനു പട്ടിക വിഭാഗത്തിൽ ഉൾപ്പെടെ സീറ്റുകളുണ്ട്. കൂടിക്കാഴ്ചയ്ക്ക് 30നകം ബേള ഗവ. ഐടിഐയിലെത്തണം. 9995450781, 9895306231,7012867433.
ശുചീകരിക്കണം
കാസർകോട്∙ സംസ്ഥാന വഖഫ് ബോർഡിന്റെ കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയിലെ വഖഫ് സ്ഥാപനങ്ങൾ 'സ്വഛദാ ഹി സേവ' ക്യാംപെയ്നിന്റെ ഭാഗമായി 2ന് വഖഫ് സ്ഥാപനങ്ങളിലും ശുചീകരണം, ബോധവൽക്കരണം എന്നിവ നടത്തണം.
അധ്യാപക ഒഴിവ്
രാജപുരം ∙ തായന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 3ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ.
ലോഗോ ക്ഷണിച്ചു
രാജപുരം ∙ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിൽ നവംബർ 4 മുതൽ 8 വരെ നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 5. സൃഷ്ടികൾ 12355stmarysaups@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് 94476 49072, 97447 74205 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.