കാസർകോട് ജില്ലയിൽ ഇന്ന് (01-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
മാവുങ്കാൽ ∙ രാംനഗർ എസ്ആർഎംജിഎച്ച്എസ് സ്കൂളിൽ എൽപി വിഭാഗത്തിൽ മലയാളം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 3 ന് 11 ന് സ്കൂൾ ഓഫിസിൽ.പെരുമ്പട്ട∙സി.എച്ച്. മുഹമ്മദ്കോയ സ്മാരക ഗവ ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിഎമ്മിന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 3ന് 10.30ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.പരപ്പ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി വിഭാഗത്തിൽ അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 3ന് 10.ന് നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.കാഞ്ഞങ്ങാട് ∙ ബല്ലാ ഈസ്റ്റ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, ഹിന്ദി, മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3ന് 10.30ന് നടക്കും.കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യൽ വർക്ക് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 3ന് 11ന് നടക്കും.