കളഞ്ഞുകിട്ടിയ അരലക്ഷം രൂപ ഉടമയ്ക്കു കൈമാറി യുവാവ്
Mail This Article
×
മാങ്ങാട് ∙ റോഡിൽനിന്നു വീണുകിട്ടിയ അരലക്ഷം രൂപ ഉടമസ്ഥനെ ഏൽപിച്ച് കപ്പൽ ജീവനക്കാരനായ യുവാവിന്റെ സത്യസന്ധത. ഇന്നലെ വൈകിട്ടാണ് ബാര അംബാപുരത്തെ ബി.രൺജിത്കുമാറിനു പണം കളഞ്ഞുകിട്ടിയത്. കാറിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് മാങ്ങാട് വെടിക്കുന്ന് റോഡിൽനിന്നു പണം കിട്ടിയത്. വിവരം നാട്ടിലെ വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ച് പണം മേൽപറമ്പ് പൊലീസിനു കൈമാറി. വെടിക്കുന്ന് റോഡിലെ ഇബ്രാഹിം കല്ലട്രയുടേതാണ് പണമെന്ന് പിന്നീടു വ്യക്തമായി. രൺജിത് മകൾ നൈഗനക്ഷത്രയുമായെത്തി എഎസ്ഐ പി.ഷീല, സിപിഒ പ്രശാന്തി എന്നിവരുടെ സാന്നിധ്യത്തിൽ ഇബ്രാഹിമിന് പണം കൈമാറി. പാന്റ്സിന്റെ കീശയിലുണ്ടായിരുന്ന പണം സ്കൂട്ടറിൽ പോകുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു.
English Summary:
A young ship crew member from Mangad became a local hero after finding and returning ₹50,000 to its rightful owner. The heartwarming story highlights the power of honesty and community spirit.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.