ADVERTISEMENT

പരപ്പ ∙ കമ്മാടം ചീറ്റവളവിൽ റോഡിന്റെ ഇരുവശങ്ങളിലും കാടു മൂടി കിടക്കുന്നത് അപകടഭീഷണിയായി. കാടു കാരണം എതിരെവരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത സ്ഥിതിയാണ്. പലപ്പോഴും വാഹനങ്ങൾ തൊട്ടുമുന്നിൽ എത്തുമ്പോൾ മാത്രമാണ് പരസ്പരം കാണുക. അടുത്തടുത്തായി നാല് കൊടുംവളവുകളാണ്. റോഡിന്റെ ഒരുവശം ചെങ്കുത്തായതിനാൽ അപകട സാധ്യതയും ഏറെയാണ്. വലിയ വാഹനങ്ങൾ വരുമ്പോൾ ചെറു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും പറ്റാത്ത അവസ്ഥയായി.അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് ഡ്രൈവർമാർ പറഞ്ഞു. മുൻപ് ഇവിടെ വാഹനാപകടത്തിൽ 2 പേർ മരിച്ചിരുന്നു.

English Summary:

The Parappa ∙ Kammadam Cheetavalavu road is a serious safety hazard due to overgrown vegetation obscuring drivers' views on blind curves and a steep slope. Drivers are calling for immediate action to clear the vegetation and improve road safety after two previous fatalities at the location.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com