ADVERTISEMENT

ക്യാംപ് സിറ്റിങ് ഇന്ന്; മുള്ളേരിയ ∙ ജില്ലയിലെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ അംശദായം കുടിശിക നിവാരണം, പുതിയ അംഗങ്ങളുടെ റജിസ്ട്രേഷൻ, ക്ഷേമനിധി ആനുകൂല്യം അപേക്ഷ സ്വീകരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ക്യാംപ് സിറ്റിങ് ഇന്ന് 11നു കാറഡുക്ക പഞ്ചായത്ത് ഹാളിൽ നടത്തും.

ട്രെയ്നിങ് 30ന്
കാസർകോട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 30ന് 10നു കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ട്രെയ്നിങ് നടത്തും. റജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ 10നു റജിസ്ട്രേഷൻ നടത്തണം. പ്രായപരിധി 18-35. യോഗ്യത: എസ്എസ്എൽസി മുതൽ. 9207155700.

റാങ്ക് പട്ടിക റദ്ദായി
കാസർകോട് ∙ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 (ഹോമിയോ) റാങ്ക് പട്ടിക റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു.

ഒഴിവ്
തളങ്കര ∙ ഗവ. മുസ്‍ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ വാൻ ഡ്രൈവറുടെ ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ. 9048719091.

റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ്
കാസർകോട് ∙ കേരള സ്റ്റാർട്ടപ് മിഷൻ, സിപിസിആർഐ, കേരള കേന്ദ്ര സർവകലാശാല എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് മൂന്നാം എഡിഷൻ ഡിസംബർ 14നും 15നും കാസർകോട് സിപിസിആർഐയിൽ നടക്കും.

വൈദ്യുതി മുടങ്ങും
ഉദുമ∙ പഞ്ചായത്തിലെ തിരുവക്കോളി - അങ്കക്കളരി - ഫിഷറീസ് എച്ച്എസ് എസ് റോഡ് നവീകരണ പ്രവൃത്തികൾക്കായി തുർക്കി സ്റ്റോർ വരെ ഡിസംബർ 2 മുതൽ 31 വരെ അടച്ചിടുമെന്നു അസി.എൻജിനീയർ കെ.വി.ഉമേഷ് അറിയിച്ചു.

യോഗം ഡിസംബർ ഒന്നിന്
കാഞ്ഞങ്ങാട് ∙ ബല്ലത്ത് ബല്ലത്തപ്പൻ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി രൂപീകരണ യോഗം ഡിസംബർ 1ന് 3ന് ക്ഷേത്രത്തിൽ നടക്കും.

വിനോദയാത്രയുമായികെഎസ്ആർടിസി
കാസർകോട് ∙ കെഎസ്ആർടിസി കാഞ്ഞങ്ങാട്ടു നിന്നു ഡിസംബർ 1ന് വയനാട്ടിലേക്കു വിനോദയാത്ര നടത്തുന്നു. പൂക്കോട് തടാകം, എൻ ഊര്, ഹണി മ്യൂസിയം, ജംഗിൾ സഫാരി എന്നിവ സന്ദർശിക്കും. ഡിസംബർ 19ന് നെഫർറ്റിറ്റി - കപ്പൽ യാത്രയും നടത്തും. വിവരങ്ങൾക്ക്– 9446088378.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com