ADVERTISEMENT

ഉദിനൂർ ∙ തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് നാജിലയ്ക്ക് ഇനി ഉറപ്പിച്ചു പറയാം. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവുമായി മടങ്ങേണ്ടി വന്ന രണ്ടിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഈ കൊച്ചുമിടുക്കി കലോത്സവത്തിൽ താരമായത്. യുപി വിഭാഗം അറബിക് പദപ്പയറ്റിലും പദകേളിയിലുമാണ് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ടി.കെ.നാജില നേട്ടം കൊയ്തത്. എടച്ചാക്കൈയിലെ ടി.ആർ.മുസ്തഫയുടെയും നസീറയുടെയും മകളാണ്.

English Summary:

T.K. Najila, a sixth-grader from Udinoor Central UP School, showcased remarkable perseverance and talent by securing first place in both Arabic Recitation and Elocution at the arts festival, improving upon her previous year's second-place finish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com