പ്രതികളുടെ വീടുകളിൽ സന്ദർശനം: 'കൊലപാതകം സിപിഎം പിന്തുണയോടെയെന്ന് വീണ്ടും തെളിയിക്കപ്പെട്ടു'
Mail This Article
×
പെരിയ ∙ കല്ല്യോട്ട് ശരത്‌ലാൽ, കൃപേഷ് കൊലപാതകക്കേസിൽ സിബിഐ കോടതി ശിക്ഷിച്ച പ്രതികളുടെ വീടുകളിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, എംഎൽഎമാരായ എം.രാജഗോപാലൻ, സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചതിലൂടെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ നേതൃത്വത്തിന്റെയും പൂർണ പിന്തുണയോടെയാണു കൊലപാതകം നടന്നതെന്ന് ഒന്നുകൂടി തെളിയിക്കപ്പെട്ടതായും ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ആരോപിച്ചു. കൊലപാതകികളെ സംരക്ഷിക്കുന്ന പാർട്ടി നേതാക്കളുടെ നയം കോൺഗ്രസ് ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Kalluott Sharath Lal and Kripesh murder: CPM leaders' visit to those convicted fuels Congress allegations of party complicity. The Congress party promises to expose the CPM's alleged protection of the murderers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.