ADVERTISEMENT

ജോലി ഒഴിവ്
പെരിയ ∙ രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ ഒഴിവുണ്ട് കൂടിക്കാഴ്ച നാളെ 10.30 ന് സ്കൂൾ ഓഫിസിൽ.

അപേക്ഷ ക്ഷണിച്ചു'
ചെറുവത്തൂർ ∙ പ്രധാനമന്ത്രിയുടെ മത്സ്യസമ്പാദ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ആഴക്കടൽ മത്സ്യബന്ധനയാനം വിതരണ പദ്ധതിയിലേക്കു വ്യക്തികൾ, ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യൂണിറ്റിന് ഒരു കോടി 20 ലക്ഷം രൂപ വരുന്ന പദ്ധതിക്ക് 48 ലക്ഷം രൂപ സർക്കാർ സബ്സിഡി ലഭിക്കും. മത്സ്യത്തൊഴിലാളികൾക്കു മുൻഗണന.  അപേക്ഷ 10ന് അകം മത്സ്യഭവനുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കു കാഞ്ഞങ്ങാടുള്ള ഫിഷറീസ് ഡിഡി ഓഫിസുമായി ബന്ധപ്പെടുക. 0467 2202537.

അധ്യാപക ഒഴിവ്
കുമ്പള∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗംഹിന്ദി (സീനിയർ) അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 9നു രാവിലെ 10.30നു സ്കൂളിൽ നടക്കും. 8848310744
മഞ്ചേശ്വരം∙ കുഞ്ചത്തൂർ ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി (ജൂനിയർ) അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്നു രാവിലെ 10.30ന്. 9947196262

അഭിമുഖം 9ന്
കാഞ്ഞങ്ങാട് ∙ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിലേക്ക് സാങ്കേതിക വിഭാഗം ജീവനക്കാരെ (ടെക്നിക്കൽ അസിസ്റ്റന്റ്) 4 മാസത്തേക്ക് തിരഞ്ഞെടുക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നു സിവിൽ / കെമിക്കൽ / എൻവയൺമെന്റൽ വിഷയങ്ങളിൽ  ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ബിരുദം. മാസ വേതനം  25000 രൂപ, പ്രായപരിധി 40. അഭിമുഖം 9ന് 10മണിക്ക് ജില്ലാ കാര്യാലയത്തിൽ. 0467–2201180.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com