മാധവിയമ്മ തനിച്ചല്ല; തുണയായി ജില്ലാ ബധിര അസോസിയേഷൻ
Mail This Article
×
കാഞ്ഞങ്ങാട്∙ ജില്ലാ ബധിര അസോസിയേഷൻ മുറിയനാവിയിലെ മാധവി അമ്മയ്ക്ക് നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത നിർവഹിച്ചു. മാധവിക്ക് ജന്മനാ കേൾവി– സംസാര പരിമിതിയുണ്ട്. അവിവാഹിതയാണ്. മാതാപിതാക്കളോടൊപ്പമാണു താമസിച്ചിരുന്നത്.
ഇവർ മരിച്ചതോടെ മാധവി യമ്മ തനിച്ചായി. സ്വന്തമായി ഒരു വീടിനു വേണ്ടി സർക്കാർ ഓഫിസുകൾ ഒരുപാടു തവണ കയറി. സാങ്കേതിക കാരണങ്ങളാൽ ഒന്നും നടന്നില്ല. ഇതിനിടെയാണ് ബധിര അസോസിയേഷൻ ഇവർക്ക് തുണയായി എത്തിയത്. പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് സി.എച്ച്.സക്കീർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഷ്റഫ് കല്ലൂരാവി, കെ.ടി.ജോഷി മോൻ, ടി.പവിത്രൻ, ചന്ദ്രൻ മുറിയനാവി, എ.സി.മുഹമ്മദ് റഷാദ്, മുഹമ്മദ് അമീൻ, ടി.ടി.സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
English Summary:
House Construction for Hearing-Impaired Woman in Kanhangad. The District Deaf Association is building a house for Madhavi Amma in Muriyanavi after she faced difficulties securing housing following the death of her parents.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.