ADVERTISEMENT

സുള്ള്യ ∙ ഇന്ത്യയുടെ ഹൃദയ ഭൂമിയായ ഗ്രാമീണ മേഖലയുട‌െ ആരോഗ്യ, വിദ്യാഭ്യാസ വളർച്ചയ്ക്ക് ഊന്നൽ നൽകുക വഴി ഗ്രാമങ്ങളെ വികസന പാതയിൽ നയിക്കണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു. ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം ന‌ടത്താൻ നിർമിച്ച പുതിയ ക്യൂ സംവിധാനം ശ്രീസാന്നിധ്യ ക്യൂ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ധർസ്ഥല പോലെ ആരാധനാലയങ്ങൾ നമ്മുടെ പുരാതന സംസ്കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതും ഒപ്പം ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക വളർച്ചയ്ക്ക് സംഭാവന നൽകുന്നത് വലിയ കാര്യമാണ്.അതു പോലെ കോർപറേറ്റ് സ്ഥാപനങ്ങളും ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്ക് സംഭാവന നൽകണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

നമ്മൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും ചർച്ചകളിലൂടെ പരിഹാരം കാണണം. ജനപ്രതിനിധികൾ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുക വഴി അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ധർമസ്ഥല ഗ്രാമ വികസന പദ്ധതിയുടെ ഈ വർഷത്തെ ജ്ഞാന ദീപ പദ്ധതിയുടെ ഉദ്ഘാ‌ടനവും ഉപരാഷ്ട്രപതി നിർവഹിച്ചു ധർമസ്ഥല ധർമാധികാരിയും രാജ്യസഭാംഗവുമായ ഡോ.ഡി.വീരേന്ദ്ര ഹെഗ്ഡെ അധ്യക്ഷത വഹിച്ചു. ഡോ.സുധേഷ് ധൻകർ, ദക്ഷിണ കന്നഡ എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, ഹേമാവതി ഹെഗ്ഡെ, സുരേന്ദ്ര കുമാർ, ഹർഷേന്ദ്ര കുമാർ തുടങ്ങിയവർ സംബന്ധിച്ചു. ജഗ്ദീപ് ധൻകർ, ഭാര്യ സുധേഷ് ധൻകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

English Summary:

Jagdeep Dhankhar's visit to Dharmasthala highlighted the need for rural development focusing on health and education. His inauguration of the new queue complex and support for the Jnana Deepa project underscore the importance of community development initiatives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com