കാസർകോട് ജില്ലയിൽ ഇന്ന് (08-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
റോഡ് അടച്ചിടും
കാഞ്ഞങ്ങാട് ∙ പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട് സെക്‌ഷന് കീഴിലുള്ള ശവപ്പറമ്പ-കൊട്രച്ചാൽ റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നുമുതൽ 18 വരെ റോഡ് പൂർണമായും അടച്ചിടും. ഇതുവഴി പോകേണ്ട വാഹനങ്ങളും യാത്രക്കാരും ബാവാ നഗറിലൂടെ ബദരിയ നഗർ വഴി കുശാൽ നഗറിലേക്കുള്ള റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ആയയുടെ ഒഴിവ്
രാജപുരം ∙ കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽ സ്കൂൾ ബസ് ആയയുടെ ഒഴിവ്. അഭിമുഖം നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ. കോടോം ബേളൂർ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന.
കേന്ദ്രീയ വിദ്യാലയം വാർഷികാഘോഷം 10ന്
കാസർകോട് ∙ സിപിസിആർഐ കേന്ദ്രീയ വിദ്യാലയം വാർഷികാഘോഷം 10ന് 5നു വിദ്യാലയ പരിസരത്ത് നടക്കും. സിപിസിആർഐ ഡയറക്ടർ ഡോ.കെ.ബാലചന്ദ്ര ഹെബ്ബാർ, ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ എന്നിവരടക്കമുള്ളവർ പങ്കെടുക്കം.
ചിത്രരചനാ മത്സരം
കാസർകോട് ∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സിപിസിആർഐ കേന്ദ്രീയ വിദ്യാലയത്തിൽ 23ന് 9നു സ്കൂൾ വിദ്യാർഥികൾക്കുള്ള ചിത്രരചനാ മത്സരം നടക്കും. ജില്ലയിലെ 18 സ്കൂളുകളിൽ നിന്നായി 120 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.
മെഡിക്കൽ ക്യാംപ്
കാസർകോട് ∙ ഗവ.ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടന നടത്തുന്ന ‘നൂറ്റാണ്ടിന്റെ നൊസ്റ്റാൾജിയ’യുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നു. ചെർക്കള സിഎം ആശുപത്രിയുമായി സഹകരിച്ച് 12 ന് 10 മുതൽ കാസർകോട് ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് ക്യാംപ്. ഫോൺ: 884 84 88455