പിണറായി ഭരണത്തിൽ ജനം അനുഭവിക്കുന്നത് എൻഡോസൾഫാനെക്കാൾ വലിയ ദുരന്തം: ജെബി മേത്തർ
Mail This Article
പെരിയ ∙ എൻഡോസൾഫാൻ കീടനാശിനി മൂലമുണ്ടായ ദുരന്തത്തേക്കാൾ വലിയ ദുരന്തമാണ് പിണറായിയുടെ ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്നതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി പറഞ്ഞു. മഹിളാ സാഹസ് കേരള യാത്രയുടെ മൂന്നാം ദിനത്തിൽ വിവിധ മണ്ഡലങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു ജെബി മേത്തർ. നാലായിരത്തോളം വരുന്ന എൻഡോസൾഫാൻ ദുരിത ബാധിതർക്ക് അഞ്ചുലക്ഷം രൂപയും മറ്റു സഹായങ്ങളും നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് പിണറായി സർക്കാർ കാറ്റിൽ പറത്തി.
ദുരിതബാധിതർക്ക് പെൻഷൻ, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം എന്നിവ യഥാസമയം നൽകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. മുളിയാർ, ദേലംപാടി, കുറ്റിക്കോൽ, ബന്തടുക്ക, പുല്ലൂർ പെരിയ, ചെമ്മനാട് മണ്ഡലങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, ജനറൽ സെക്രട്ടറി ധന്യ സുരേഷ്, നേതാക്കളായ ഹക്കീം കുന്നിൽ, കെ.നീലകണ്ഠൻ, നെയ്യാറ്റിൻകര സനൽ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പെരിയയിൽ നടന്ന സ്വീകരണ യോഗം യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.രാധിക അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ ജെബി മേത്തർ എംപി, കെപിസിസി അംഗം ഹക്കീം കുന്നിൽ, ഡിസിസി ജനറൽ സെക്രട്ടറി ധന്യ സുരേഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ കെ.വി.ഗോപാലൻ, രാജൻ അരീക്കര, രജനി നാരായണൻ, എം.കെ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു. മൂന്നാം ദിവസത്തെ പര്യടനം ചെമ്മനാട് സമാപിച്ചു. ഇന്ന് രാവിലെ യാത്ര ഉദുമ മണ്ഡലത്തിൽ നിന്നാരംഭിച്ച് വൈകിട്ട് കിനാനൂർ കരിന്തളത്ത് സമാപിക്കും.