കാസർകോട് ജില്ലയിൽ ഇന്ന് (09-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
ജോലി ഒഴിവ്
രാജപുരം ∙ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ തൊഴിലാളിയുടെ ഒഴിവ്. അഭിമുഖം 14ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ. യോഗ്യത: പത്താംക്ലാസ്. പനത്തടി പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന.
കാഞ്ഞങ്ങാട് ∙ അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽ ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച 15ന് 10നു അജാനൂർ പഞ്ചായത്ത് ഓഫിസിൽ നടക്കും.
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിൽ താൽക്കാലിക അഡ്ഹോക് അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുണ്ട്. യോഗ്യത: എംടെക്. അഭിമുഖം 13ന് 11ന്. 9495646060.
പെരിയ ∙ പുല്ലൂർ – പെരിയ പഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോപ്പതിയിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു.
യോഗ്യത: കേരള സർക്കാർ അംഗീകൃത നഴ്‌സ് കം ഫാർമസിസ്റ്റ് കോഴ്‌സ്. (എൻസിപി) സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (സിസിപി). അഭിമുഖം 16ന് 10.30നു പഞ്ചായത്ത് ഓഫിസിൽ. 7907310234.
കയ്യൂർ ∙ ഗവ. ഐടിഐയിൽ ടെക്‌നിഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡിൽ (മുസ്‍ലിം സമുദായം) ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.അഭിമുഖം നാളെ 11നു ഐടിഐയിൽ. 04672-230980.
കയ്യൂർ ∙ ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിലേക്ക്(ഈഴവ / തീയ / ബില്ലവ സമുദായം) ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അഭിമുഖം നാളെ 11നു ഐടിഐയിൽ. 04672-230980.
പെർഡാല ∙ ഗവ. ഹൈസ്‌കൂളിൽ യുപിഎസ്ടി(മലയാളം) ഒഴിവ്. അഭിമുഖം നാളെ 10.30 മുതൽ ഒരു വരെ. 9048405684.
മഞ്ചേശ്വരം ∙ കുഞ്ചത്തൂർ ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ജൂനിയർ(കെമിസ്ട്രി) ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കൂളിൽ. 9947196262.
ഇന്നത്തെ പരിപാടി
∙ പെരിയ പുലിഭൂതദേവസ്ഥാനം: കളിയാട്ട ഉത്സവം തെയ്യങ്ങളുടെ പുറപ്പാട് 9.00, എളങ്കച്ചാട്ടം, എഴുന്നള്ളത്ത് 1.00, പുലിക്കണ്ടൻ തെയ്യത്തിന്റെ വെള്ളാട്ടവും വാളുവലിയും 10.30, തിരുമുൽക്കാഴ്ച സമർപ്പണം 11.00