ADVERTISEMENT

 ഇന്ന് 
അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.

ഒഴിവുകൾ 
ചെങ്കള ∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ലാബ് ടെക്‌നിഷ്യൻ ഒഴിവുകളിലേക്കു നിയമനം നടത്തും. അഭിമുഖം 17ന് 10നു കുടുംബാരോഗ്യ കേന്ദ്രത്തിൽ.
പെരിയ ∙ കാസർകോട് ഗവ.പോളിടെക്‌നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിൽ വർക്ക്ഷോപ്പ് സൂപ്രണ്ട് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 15ന് 10 മണിക്ക്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എൻജിനീയറിങ് ബിരുദം. 9562843843.

കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രി ഫാർമസിയിൽ കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം 18ന് രാവിലെ 10.30നു നടക്കും. 0467 2217018.
കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ മാത്തമാറ്റിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം 15നു 10.30നു നടക്കുന്ന കൂടിക്കാഴ്ചയിലും എഴുത്തുപരീക്ഷയിലും പങ്കെടുക്കണം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവർക്കു മുൻഗണന. ഫോൺ : 7907417896, 974618690.

അറിയിപ്പുകൾ 
ജൈവവൈവിധ്യ പുരസ്‌കാരം:നാമനിർദേശം ക്ഷണിച്ചു 
കാസർകോട് ∙ ജില്ലാ പഞ്ചായത്ത് 2024ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്കു നാമനിർദേശം ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ മികവു തെളിയിച്ച വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 25. https://kasaragoddp.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഇന്നു മുതൽ ലഭ്യമാകുന്ന ഗൂഗിൾ ഫോമിലാണ് അപേക്ഷിക്കേണ്ടത്. മികച്ച പച്ചത്തുരുത്ത്, കൂടുതൽ പച്ചത്തുരുത്തുകളുള്ള പഞ്ചായത്ത്, സ്‌നേഹാരാമം. സർക്കാർ ഇതര സംഘടനകൾ, ഹരിത വ്യക്തി. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി. ജീനോം സേവിയർ, മികച്ച സസ്യ സംരക്ഷകൻ, മികച്ച ജന്തു സംരക്ഷകൻ എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കാം. 04994–256724.

സ്കോളർഷിപ്പിന് അപേക്ഷിക്കാം 
കാസർകോട് ∙ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒബിസി വിഭാഗത്തിലെ വിദ്യാർഥികൾക്കു പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ‘കെടാവിളക്ക് സ്‌കോളർഷിപ്’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടാത്ത ഒബിസി വിഭാഗത്തിൽപ്പെട്ടവർക്കു അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോം  20ന് അകം സ്‌കൂളിൽ സമർപ്പിക്കണം, സ്‌കൂൾ അധികൃതർ അപേക്ഷകൾ 31ന് അകം ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടൽ മുഖേന ഡേറ്റാ എൻട്രി പൂർത്തിയാക്കണം.

തെളിവെടുപ്പ് മാറ്റി 
കാസർകോട് ∙ ജില്ലയിൽ ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു നൽകിയ നഷ്ടപരിഹാരത്തിൽ തർക്കമുന്നയിച്ചു കാസർകോട് ആർബിട്രേഷൻ കോടതി മുൻപാകെ ഫയൽ ചെയ്ത അപേക്ഷകളിൽ 10, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് 17, 21 തീയതികളിൽ രാവിലെ 10 മണിക്കു നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com