ADVERTISEMENT

രാജപുരം ∙ വേനൽക്കാലം എത്തിയതോടെ ജലസംരക്ഷണത്തിനായി പനത്തടി പഞ്ചായത്തിൽ ചെറു ചെക്ഡാമുകളുടെ നിർമാണം തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ വിവിധ തോടുകളിൽ താൽക്കാലികമായി ചെറു ചെക് ഡാമുകൾ നിർമിക്കുന്നത്. 80 സെന്റി മീറ്റർ ഉയരത്തിൽ കല്ലും മണ്ണും ഉപയോഗിച്ചാണ് നിർമാണം. തോടുകളുടെ 500 മീറ്റർ ചുറ്റളവിലുള്ള കൃഷി സ്ഥലങ്ങളിലെ കുളങ്ങളിലും കിണറുകളിലും ഇതുമൂലം ജല നിരപ്പ് ഉയരും എന്നാണ് കണക്കുകൂട്ടൽ. വേനൽക്കാല പച്ചക്കറി കൃഷി, വാഴ കൃഷി തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകർക്ക് ഇതുമൂലം പ്രയോജനം ലഭിക്കും.

കാർഷിക ജലസേചനത്തിന് ആവശ്യമായി ജലം കണ്ടെത്താന്‍ ഇറിഗേഷൻ വകുപ്പു വഴി തോടുകൾ, പുഴകൾ എന്നിവയ്ക്കു കുറുകെ നിർമിച്ച വലിയ ചെക് ഡാമുകളില്‍ നീരൊഴുക്ക് കുറയുന്നതിന് മുൻപേ പലകയിട്ട് ജലസംരക്ഷണം നടത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.  പല സ്ഥലത്തും നീരൊഴുക്ക് കുറഞ്ഞതിനു ശേഷം പലക സ്ഥാപിക്കുന്നതിനാല്‍ ഡാമുകളിൽ ആവശ്യത്തിന് ജലം സംഭരിക്കാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്. ജനകീയ കമ്മിറ്റികളാണ് ഭൂരിഭാഗം ചെക് ഡാമുകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്നത്.

English Summary:

Small check dams in Rajapuram boost water conservation. These temporary structures, built under the employment guarantee scheme, aim to raise the water table for farmers cultivating summer crops.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com