ADVERTISEMENT

വയോസാന്ത്വനം പദ്ധതിയിൽ പങ്കാളികളാകാം: കാസർകോട് ∙ കിടപ്പ് രോഗികളായ വയോജനങ്ങൾക്ക് സ്ഥാപനങ്ങളിൽ സംരക്ഷണം ഒരുക്കുന്നതിനുള്ള സാമൂഹികനീതി വകുപ്പിന്റെ വയോസാന്ത്വനം പദ്ധതിയിൽ ജില്ലയിൽ പങ്കാളിയാകാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. 18ന് അകം ജില്ലാ സാമൂഹികനീതി ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം. 8281242301. www.sjd.kerala.gov.in

കരാർ നിയമനം
കാസർകോട് ∙ ഹൊസ്ദുർഗ് ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതിയിൽ ഭാവിയിൽ ഉണ്ടാകുന്ന കോൺഫിഡൻഷ്യൽ ഗ്രേഡ്–2 ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വിരമിച്ച കോടതി, സർക്കാർ ജീവനക്കാരിൽ നിന്നു അപേക്ഷ ക്ഷണിച്ചു. പിഎസ്‌സി നിഷ്‌കർഷിച്ച യോഗ്യതയും 5 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസർകോട് – 671123  എന്ന വിലാസത്തിൽ 28 വരെ നേരിട്ടും തപാലിലും അപേക്ഷ സ്വീകരിക്കും. 04994–256390. https://kasargod.dcourts.gov.in 

കല്ലുമ്മക്കായ കൃഷി: അപേക്ഷിക്കാം
കാസർകോട് ∙ ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയിൽ വ്യക്തികൾക്കായുള്ള കല്ലുമ്മക്കായ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം 13 മുതൽ തൃക്കരിപ്പൂർ മത്സ്യ ഭവനിൽ വിതരണം ചെയ്യും. അവസാന തീയതി 18. വിവരങ്ങൾക്ക് കാസർകോട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലോ തൃക്കരിപ്പൂർ മത്സ്യഭവൻ ഓഫിസിലോ ബന്ധപ്പെടാം. 04672–202537.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com