മഡിയൻ കൂലോം പാട്ടുത്സവം; ആദ്യ തെയ്യംവരവ് ഇന്ന്
Mail This Article
കാഞ്ഞങ്ങാട് ∙ ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവം ഇന്നു മുതൽ 15 വരെ നടക്കും. 11ന് രാവിലെ 9ന് പുറത്തെഴുന്നള്ളത്ത്, 10.30ന് കലശപൂജ, വൈകിട്ട് 5.30ന് അജാനൂർ കുറുംബ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള തെയ്യം വരവ്, രാത്രി 8ന് പുറത്തെഴുന്നള്ളത്ത്, കളം വരയ്ക്കല്‍ (കാളരാത്രിയമ്മ- പച്ച വർണം). 12ന് രാവിലെ 9.30ന് പുറത്തെഴുന്നള്ളത്ത്, 11.30ന് കലശപൂജ, അടോട്ട് മൂത്തേടത്ത് കുതിര് പഴയ ദേവസ്ഥാനത്ത് നിന്നുള്ള കാഴ്ച വരവ്, വൈകിട്ട് 6ന് നെരോത്ത് പെരട്ടൂർ കൂലോം, മുളവന്നൂർ ഭഗവതി ക്ഷേത്രം, കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള തെയ്യം വരവ്, രാത്രി 9ന് പുറത്തെഴുന്നള്ളത്ത്, കളംവരയ്ക്കൽ (ക്ഷേത്രപാലകനീശ്വരൻ-മഞ്ഞവർണം), കാവ്പാട്ട്.
13ന് രാവിലെ 7.15ന് തോറ്റം പാട്ട്, 9.30ന് പുറത്തെഴുന്നള്ളത്ത്, 11ന് മാണിക്കോത്ത് പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള തെയ്യം വരവ്, 11.30ന് കിഴക്കുംകര ഇളയടത്ത് കുതിര് പുള്ളികരിങ്കാളിയമ്മ ദേവസ്ഥാനത്ത് നിന്നുള്ള കാഴ്ച വരവ്, കലശപൂജ, വൈകിട്ട് 4ന് അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനത്ത് നിന്നുള്ള തെയ്യം വരവ്, രാത്രി 7ന് കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള തെയ്യം വരവ്, 9.30ന് പുറത്തെഴുന്നള്ളത്ത്, കളം വരയ്ക്കൽ(കാളരാത്രിയമ്മ-പച്ചവർണം), കാവ്പാട്ട്, അന്തിപ്പാട്ട്, കളംപാട്ട്, കളംപൂജ. 14 ന് രാവിലെ 9.30ന് പുറത്തെഴുന്നള്ളത്ത്, 10ന് കലശപൂജ, രാത്രി 11.30ന് പുറത്തെഴുന്നള്ളത്ത്, കളംവരയ്ക്കൽ (കാളരാത്രിയമ്മ ദാരികവധം-മഞ്ഞവർണം) നാഗക്കളം, നാഗപ്പാട്ട്, നാഗത്തോറ്റം, കളംപൂജ. 15ന് ഉച്ചപൂജയ്ക്ക് ശേഷം പെരട്ടൂർ കൂലോം, മുളവിന്നൂർഭഗവതി ക്ഷേത്ര തെയ്യ സംഘങ്ങൾ തിരിച്ചുപോകുന്നതോടെ പാട്ടുത്സവത്തിന് സമാപനമാകും.
ദേവതകൾക്കുള്ള തിരുവുടയാട ഒരുങ്ങി
വെള്ളിക്കോത്ത് ∙ മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ ഇന്നു തുടങ്ങുന്ന പാട്ടുത്സവത്തിൽ ദേവതകൾക്കുള്ള തിരുവുടയാട ഒരുങ്ങി. 5 ദിവസം നീളുന്ന ഉത്സവത്തിൽ എല്ലാ ജാതി സമുദായങ്ങൾക്കുമുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ പ്രത്യേകതയാണ്. മഡിയൻ കുറുപ്പിന്റെ ഭവനത്തിൽ നിന്നു വ്രതശുദ്ധിയോടെ മാറ്റിൽ കഞ്ഞി പശ തേച്ച് ചുവപ്പും കറുപ്പും കരകൾ വച്ചു പിടിപ്പിച്ചാണ് തിരു ഉടയാട ഉണ്ടാക്കുന്നത്. ഇന്നലെ തിരു ഉടയാടയിൽ കഞ്ഞിപ്പശ തേച്ചുപിടിപ്പിക്കുന്ന ചടങ്ങിൽ കുറുപ്പിന്റെ ഭവനത്തിൽ കുടുംബാംഗങ്ങൾ ഒത്തുകൂടി. ഇന്നു മുതൽ 4 ദിവസവും ഉടയാട എഴുന്നള്ളത്തായി ക്ഷേത്രത്തിൽ എത്തിക്കും.
ക്ഷേത്രത്തിൽ പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ കാളരാത്രി അമ്മയ്ക്ക് അഭിമുഖമായി ദാരിക രൂപം ഒരുക്കും. ക്ഷേത്രപാലകന്റെയും കാളരാത്രിയുടെയും പ്രഭാവലയത്തിനു 2 ദിവസം ഉടയാട ചാർത്തും. ദാരിക രൂപത്തിനു മുന്നിൽ കാളരാത്രിയമ്മയ്ക്കും അഭിമുഖമായുള്ള സോപാനത്തിൽ 3 ദിവസം തെയ്യമ്പാടി വിഭാഗത്തിൽപ്പെടുന്നവർ ക്ഷേത്രപാലകന്റെയും കാളരാത്രിയമ്മയുടെയും കളമെഴുതി പാട്ടു പാടുന്ന ചടങ്ങ് ആണ് പാട്ടുത്സവത്തിൽ ഏറ്റവും പ്രധാന ചടങ്ങ്.