വിദ്യാനികേതൻ ജില്ലാ സ്കൂൾ കലോത്സവം:ചീമേനി വിവേകാനന്ദ വിദ്യാമന്ദിരം ജേതാക്കൾ

Mail This Article
പരവനടുക്കം ∙ വിദ്യാനികേതൻ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചീമേനി വിവേകാനന്ദ വിദ്യാമന്ദിരം 296 പോയിന്റുകൾ നേടി ജേതാക്കളായി. കുഞ്ചത്തൂർ മഹാലിംഗേശ്വര വിദ്യാനികേതൻ സ്കൂൾ 292 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. പരവനടുക്കം ശ്രീവിഷ്ണു വിദ്യാലയം പ്രധാനാധ്യാപകൻ കെ.ഗോപാലൻ നായർ ട്രോഫി സമ്മാനിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ നാരായണൻ വടക്കിനി പ്രസംഗിച്ചു.
∙കലാപ്രതിഭ
ശിശുവിഭാഗം: ദേവർഷ് (പൊടവടുക്കം സരസ്വതി വിദ്യാലയം)
ബാല വിഭാഗം: സൂര്യ ഗോവിന്ദ് (ചീമേനി വിവേകാനന്ദ വിദ്യാമന്ദിരം)
കിഷോർ വിഭാഗം:വിഗ്നേഷ് (കുഞ്ചത്തൂർ, മഹാലിംഗേശ്വര വിദ്യാനികേതൻ)
∙കലാതിലകം
ശിശുവിഭാഗം : ശൗര്യ ഷെട്ടി (കുഞ്ചത്തൂർ മഹാലിംഗേശ്വര വിദ്യാനികേതൻ)
ബാല വിഭാഗം : ആവണി രാഗേഷ് (നെല്ലിത്തറ ശ്രീ രാമദാസ സ്മാരക സരസ്വതി വിദ്യാലയം)
കിഷോർ വിഭാഗം: ഗയാന (കുഞ്ചത്തൂർ മഹാലിംഗേശ്വര വിദ്യാനികേതൻ)