കാസർകോട് - മുംബൈ സ്‌പെഷൽ ട്രെയിനിനു വേണ്ടി പ്രയത്നിക്കും: രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

Mail This Article
×
കാസർകോട് ∙ കാസർകോട് - മുംബൈ സ്‌പെഷൽ ട്രെയിനിനു വേണ്ടി പ്രയത്നിക്കുമെന്നും ഇതിനായി കേന്ദ്ര റെയിൽവേ മന്ത്രിയുമായി സംസാരിക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാസർകോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലം മുംബൈ നിവാസികളുടെ ഗ്രാൻഡ് കുടുംബ സംഗമം നവി മുംബൈയിലെ നെറൂൽ ജിംക്കാനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് ടി.എ.ഖാലിദ് അധ്യക്ഷത വഹിച്ചു.

എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്‌റഫ്, സി.എച്ച് കുഞ്ഞമ്പു, കാസർകോട് നഗരസഭാ അധ്യക്ഷൻ അബ്ബാസ് ബീഗം, എസ്.റഫീഖ് (നോർക്ക), എം.എ.ഖാലിദ്, ഫിറോസ് അബ്ദുറഹ്‌മാൻ, സുലൈമാൻ മർച്ചന്റ്, സെക്രട്ടറി എം.എ.മുഹമ്മദ് ഉളുവാർ, ഹനീഫ് കുബനൂർ, എ.പി.ഖാദർ അയ്യൂർ, നൂറുൽ ഹസൻ, റൗഫ് എന്നിവർ പ്രസംഗിച്ചു.ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.
English Summary:
A new Kasargod-Mumbai train is being proposed. MP Rajmohan Unnithan has pledged to push for its implementation by speaking to the Union Railway Minister.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.