351 ആണ്ടിനുശേഷം ആദൂരിൽ പെരുങ്കളിയാട്ടം; മണക്കാടൻ തറവാടിന് അനുഗ്രഹനിറവ്

Mail This Article
കരിവെള്ളൂർ∙ കാസർകോട് ആദൂർ ഭഗവതി ക്ഷേത്രത്തിൽ 351 വർഷങ്ങൾക്ക് ശേഷം തെയ്യങ്ങൾ ഉറഞ്ഞാടുമ്പോൾ കരിവെള്ളൂർ മണക്കാടൻ തറവാട്ടിലും ഉത്സവരാവുകൾ. മണക്കാടൻ തറവാട്ടിലെ അശോകൻ മണക്കാടനും നന്ദൻ മണക്കാടനുമാണ് ആദൂർ ക്ഷേത്രത്തിലെ പ്രധാന ദേവിമാരുടെ തിരുമുടിയണിയാൻ ഭാഗ്യം ലഭിച്ചത്. 24ന് അശോകൻ മണക്കാടൻ ഉച്ചൂളി കടവത്ത് ഭഗവതിയുടെയും നന്ദൻ മണക്കാടൻ ആയിറ്റി ഭഗവതിയുടെയും തിരുമുടി അണിയും.
ചെറുമൂല പട്ടേന പുതുക്കുളം ഇല്ലത്ത് വീരഭദ്രൻ ഈശ്വരന്റെ കോലം ധരിച്ച് 1989 ലാണ് അശോകൻ മണക്കാടൻ ചിറക്കൽ കോവിലകത്ത് നിന്ന് ആചാരസ്ഥാനം സ്വീകരിച്ചത്. 2005ൽ വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തിൽ വേട്ടക്കൊരുമകനീശ്വരന്റെ കോലം ധരിച്ച് ചിറക്കൽ കോവിലകത്ത് നിന്നാണ് നന്ദൻ മണക്കാടൻ ആചാരസ്ഥാനം സ്വീകരിച്ചത്. തെയ്യം കുലപതി മണക്കാടൻ ഗുരുക്കളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച് തലപ്പാളിയും തിരുമുടിയും അണിഞ്ഞ് ഭക്തർക്ക് മഞ്ഞൾക്കുറി നൽകി അശോകൻ മണക്കാടനും നന്ദൻ മണക്കാടനും യാത്ര
തുടരുന്നു.