ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം: തൃക്കരിപ്പൂർ മണ്ഡലത്തിന് 6.1 കോടി
Mail This Article
ചെറുവത്തൂർ ∙ തൃക്കരിപ്പൂർ മണ്ഡലത്തിലെ 18 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 6.1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ 1,000 കോടി രൂപ നീക്കിവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എംഎൽഎമാർ മുഖാന്തരം പദ്ധതിനിർദേശം സർക്കാർ ആവശ്യപ്പെടുകയും എൽഎസ്ജിഡി എൻജിനീയറിങ് മുഖേന എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി നൽകുകയും ചെയ്തു.
തൃക്കരിപ്പൂർ മണ്ഡലത്തിൽ ചെറുവത്തൂർ പഞ്ചായത്തിലെ കൊവ്വൽ–പുതിയകണ്ടം–നാപ്പച്ചാൽ റോഡ് 30 ലക്ഷം, ഉത്തരംകൈ–ചങ്ങംകൈ റോഡ് 45 ലക്ഷം, കണ്ണങ്കൈ–പതിക്കാൽ– കിഴക്കേമുറി റോഡ് 40 ലക്ഷം, പിലിക്കോട് പഞ്ചായത്തിലെ എൻഎച്ച് പടുവളം–പുത്തിലേട്ട്– വലിയപറമ്പ്–കണ്ണാടിപ്പാറ റോഡ് 45 ലക്ഷം, മാനായി–തുമ്പക്കുതിര് റോഡ് 20 ലക്ഷം, നീലേശ്വരം നഗരസഭയിലെ പട്ടേന–ബ്ലോക്ക് ഓഫിസ് റോഡ് 45 ലക്ഷം, പള്ളിക്കര–മുണ്ടേമ്മാട് റോഡ് 25 ലക്ഷം, വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്ലാച്ചിക്കര–അട്ടക്കാട്–പുന്നക്കുന്ന് റോഡ് 45 ലക്ഷം,
കാക്കടവ്–ബഡൂർ–കമ്പല്ലൂർ റോഡ് 45 ലക്ഷം, ഈസ്റ്റ് എളേരി പഞ്ചായത്തിലെ നീലംപാറ– മനക്കടവ് റോഡ് 40 ലക്ഷം, ബഡൂർ–കമ്പല്ലൂർ അമ്പലം റോഡ് 20 ലക്ഷം, പടന്ന പഞ്ചായത്തിലെ പടന്ന ലക്ഷം വീട് കോളനി റോഡ് – കുറത്തിവളപ്പ് 30 ലക്ഷം, നടക്കാവ്–കാപ്പുകുളം റോഡ് 20 ലക്ഷം, തൃക്കരിപ്പൂർ പഞ്ചായത്തിലെ പേക്കടം–ബദയിൽ– പരത്തിച്ചാൽ റോഡ് 20 ലക്ഷം, കോയോങ്കര ആയുർവേദ ആശുപത്രി കിഴക്കേക്കര ലിങ്ക് റോഡ് 20 ലക്ഷം, കയ്യൂർ-ചീമേനി പഞ്ചായത്തിലെ ചാനടുക്കം– മുത്തുപ്പാറ– അറുകര റോഡ് 45 ലക്ഷം. മുണ്ട- എലിക്കോട്ട്പൊയിൽ റോഡ് 45 ലക്ഷം, പലോം സ്തംഭം–തൊണ്ടനാട്– ആലന്തട്ട അമ്പലം റോഡ് 30 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.