ADVERTISEMENT

കമ്പല്ലൂർ ∙ നിർമാണം പൂർത്തീകരിച്ച ചിറ്റാരിക്കാൽ–കാര–കമ്പല്ലൂർ മരാമത്ത് റോഡരികിലെ മൺകൂനകളിൽ പലതും ഇനിയും നീക്കം ചെയ്തിട്ടില്ല. ബിഎംബിസി ടാറിങ് നേരത്തേ പൂർത്തിയാക്കിയ ഈ പാതയിൽ റോഡരികിലെ കോൺക്രീറ്റ് പ്രവൃത്തിയും പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ നിർമാണത്തിന്റെ ഭാഗമായി വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിച്ചപ്പോൾ ബാക്കിയായ മൺത്തിട്ടകളാണ് ഇപ്പോൾ റോഡരികിൽ തടസമായി നിൽക്കുന്നത്.ഇതേ റോഡിൽ കാര ഗ്രോട്ടോയ്ക്കു സമീപം ജലവിതരണ പൈപ്പ് ലൈനുകൾ പുനസ്ഥാപിച്ചപ്പോൾ റോഡരികിൽ കുഴിയും രൂപപ്പെട്ടിരുന്നു. ഈ പ്രശ്നവും പരിഹരിച്ചിട്ടില്ല.

English Summary:

Earthen mounds litter the newly completed Chittarikkal-Kara-Kampallur Road, causing blockages. Despite the finished concrete work and replaced electricity poles, potholes from pipeline restoration remain unaddressed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com