യുവതിയും നവജാതശിശുവും മരിച്ച സംഭവം: ആക‍്ഷൻ കമ്മിറ്റി രൂപീകരിച്ചു

Mail This Article
ചേറ്റുക്കുണ്ട്∙ നോർത്ത് കോട്ടച്ചേരി പത്മ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ ചേറ്റുകുണ്ടിലെ സാഗറിന്റെ ഭാര്യ ദീപയും നവജാതശിശുവും മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക‍്ഷൻ കമ്മിറ്റി രൂപീകരിച്ചു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി, കെപിസിസി അംഗം ഹക്കീം കുന്നിൽ, സത്യൻ പൂച്ചക്കാട്, ഹസൈനാർ, ആമു ഹാജി, അബ്ബാസ് തെക്കുപുറം, സതി ശശി ചിത്താരി കടപ്പുറം, ശോഭ കാണിച്ചിറ, ഗോപാലകൃഷ്ണൻ തച്ചങ്ങാട്, സുധാകരൻ പള്ളിക്കര, അബ്ദുറഹ്മാൻ , സുകുമാരൻ പൂച്ചക്കാട്, പി.കെ.മാധവി, പി.കെ.അബ്ദുല്ല,കെ. രവിവർമ്മൻ, മനോജ് ചേറ്റുകുണ്ട്, സതീഷ് കാവടി, പ്രശാന്ത് മുക്കൂട് നാസനീം വഹാബ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.കുമാരൻ (പ്രസി) നാസ്‍നീം വഹാബ് (വർക്കിങ് ചെയ) പ്രശാന്ത് മുക്കൂട് (കൺ) സുകുമാരൻ പൂച്ചക്കാട് (ട്രഷ).