എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Mail This Article
×
ബേക്കൽ∙ വാഹന പരിശോധനിക്കിടെ സ്കൂട്ടർ ഉപേക്ഷിച്ച രക്ഷപ്പെടാൻ ശ്രമിച്ച യുവാവിൽ നിന്നു 20.111 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ബാര മുക്കുന്നോത്തെ താമസക്കാരൻ പനയാൽ കുതിരക്കോട് സ്വദേശി കെ.എം.നിസാമിനെ (24) എസ്ഐ എം.സവ്യസാചിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ബേക്കൽ ചിറമ്മലിൽ വച്ചാണ് പിടികൂടിയത്. വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് യുവാവ് സ്കൂട്ടർ നിർത്തി ഓടാൻ ശ്രമിക്കുന്നതിനിടെ പിടികൂടി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്നു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. എസ്ഐ എം.എൻ.മനുകൃഷ്ണ, സിവിൽ പൊലീസ് ഓഫിസർ കെ.അരുൺകുമാർ, എച്ച്.പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
English Summary:
Bekal drug bust nets 20.111 grams of MDMA. A youth attempting to flee a vehicle check was arrested and charged with drug possession.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.