ADVERTISEMENT

അഭിമുഖം 12ന്
കാഞ്ഞങ്ങാട്∙  സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ എംബിഎ പ്രവേശനത്തിനുള്ള അഭിമുഖം കോട്ടച്ചേരി കോഓപ്പറേറ്റീവ് ബാങ്ക് ബിൽഡിങ്ങിലെ സഹകരണ പരിശീലന കോളജിൽ 12ന് രാവിലെ 9 മുതൽ നടക്കും. 50 ശതമാനം കുറയാതെ ബിരുദത്തിന് മാർക്കുള്ളവർക്കും പങ്കെടുക്കാം. 8547618290, 9447002106

പുരുഷ -വനിതാ വടംവലി മത്സരം 
വെള്ളരിക്കുണ്ട് ∙ മാലോത്ത് ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി വാട്സാപ് കൂട്ടായ്മയുടെയും മലയോരത്തെ കായിക പ്രേമികളുടെയും നേതൃത്വത്തിൽ ഏപ്രിൽ 12ന് വള്ളിക്കടവ് സെന്റ് ജോർജ് ഫൊറോനാ പള്ളി മൈതാനിയിൽ അഖില കേരള പുരുഷ -വനിതാ വടംവലി മത്സരം നടത്തും. പുരുഷ ടീമിന് യഥാക്രമം 55,555 രൂപയും മുട്ടനാടും, 33,333 രൂപയും കരിങ്കോഴിയും, 22,222രൂയും ട്രോഫിയും സമ്മാനിക്കും. വനിതകൾക്ക് ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 10001, 7001, 5001,3001 രൂപവീതം കാഷ് അവാർഡ് നൽകും. 7034275988, 9048275241

പുനഃപ്രതിഷ്ഠാ  കലശ ഉത്സവം 16ന് 
ബിരിക്കുളം∙ കൂടോൽ ചാമുണ്ഡിക്കാവ് ദേവസ്ഥാനത്തെ പുനഃപ്രതിഷ്ഠാ കലശ ഉത്സവം 16ന് നടക്കും. രാവിലെ 6ന് മേക്കാട്ടില്ലത്ത് കുഞ്ഞിരാമ പട്ടേരിയുടെ കാർമികത്വത്തിൽ ഗമപതിഹോമം. 10നും 11നും ഇടയിൽ കൊമ്പത്ത് കുമാര കലയാക്കാരന്റെ കാർമികത്വത്തിൽ പുനഃപ്രതിഷ്ഠ. തുടർന്ന് കലശനിവേദ്യം, ടി.പി.രാഘവന്റെ ആധ്യാത്മിക പ്രഭാഷണം, അന്നദാനം എന്നിവയോടെ സമാപനം

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com