ADVERTISEMENT

ആയന്നൂർ∙ ഗ്രന്ഥശാലാ പരിധിയിലെ 100 വീടുകളിലേക്ക് നേരിട്ട് പുസ്തകങ്ങൾ എത്തിച്ചുനൽകാൻ ലക്ഷ്യമിട്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന വായനാവസന്തം പദ്ധതിക്ക് ഈസ്റ്റ് എളേരി പഞ്ചായത്തിലെ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിൽ തുടക്കമായി. ജില്ലയിലെ എ, ബി, സി ഗ്രേഡുകളിലുൾപ്പെട്ട ഗ്രന്ഥശാലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ആയന്നൂരിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ വർഷത്തെ വായന ചാലഞ്ച് വിജയി കെ.വി.ദേവനന്ദ, ജ്യോതി രാകേഷിനു പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് പി.വി.പുരുഷോത്തമൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ.ഗോവിന്ദൻ, ലൈബ്രറി സെക്രട്ടറി സി.ടി.പ്രശാന്ത്, ലൈബ്രേറിയൻ ആതിര സരിത്ത്, പി.വി.രാകേഷ്, ഷീബ സജീവൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Vayana Vasantham successfully launches its home book delivery program. The initiative by the Kerala State Library Council aims to improve literacy rates and access to reading material for community members.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com